കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ 'ആത്മ' പദ്ധതി പ്രകാരം കോടഞ്ചേരി കൃഷിഭവന്‍ വെള്ളുവയല്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി.
ഫാം ഫീല്‍ഡ് സ്‌കൂള്‍ കര്‍ഷകന്‍ പോള്‍ ടി. ഐസക്കിന്റെ കൃഷിയിടത്തില്‍ നടന്ന പരിപാടിയില്‍ ചാത്തമംഗലം കാര്‍ഷിക കര്‍മസേന ടെക്‌നീഷ്യന്‍ ബൈജു കുമാര്‍ കോണോവീഡര്‍ ഉപകരണത്തെ പരിചയപ്പെടുത്തി.
കൃഷി ഓഫിസര്‍ ഷബീര്‍ അഹമ്മദ്, അസി. മിഷേല്‍ ജോര്‍ജ്, കെ. രാജേഷ്, കെ.പി സലീന നേതൃത്വം നല്‍കി. വിളനാശത്തിനും വിളക്കുറവിനും കീടരോഗങ്ങള്‍ക്കും കാരണമാകുന്ന കളകളെ ഉന്മൂലനം ചെയ്യാന്‍ നെല്‍കൃഷിയില്‍ ഉപയോഗിക്കുന്ന ചെറുകിട യന്ത്രമാണ് കോണോവീഡര്‍. പരിശീലന പരിപാടിയില്‍ വി.കെ പരമേശ്വരന്‍, ഷാജി തിരുമല, ബാബു ജോസ് കോതവഴിക്കല്‍, പൗലോസ് കരിപ്പാക്കുടി, മൊയ്തീന്‍ കുഞ്ഞി, അര്‍മാന്‍ കുട്ടി, മേരി വര്‍ഗ്ഗീസ് നെരിച്ചിനാല്‍, പത്രോസ് വിളയനാനിക്കല്‍, അന്നക്കുട്ടി പൗലോസ് , ആന്റണി കുളത്തിങ്കല്‍, അബ്രഹാം തണേലി മാലില്‍, പെണ്ണമ്മ പോള്‍, പൗലോസ് കിഴക്കേടത്ത്, ബിച്ചു കണ്ടന്‍ കോരക്കുന്നുമ്മല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."