HOME
DETAILS
MAL
'കാര്‍ഷികാശ്വാസ പദ്ധതികള്‍ ആവിഷ്കരിക്കണം'
backup
February 20 2017 | 06:02 AM
താമരശേരി: വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്കായി വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് ഹരിതമിത്രം കര്‍ഷക സമിതി ആവശ്യപ്പെട്ടു.
വരള്‍ച്ച മൂലമുള്ള കൃഷി നാശത്തിനു ധനസഹായം നല്‍കുന്നതിനും കൃഷിക്ക് സൗജന്യ ഇന്‍ഷുറന്‍സിനും പദ്ധതി ആവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള കൃഷിയിടങ്ങളില്‍ ഇലക്ട്രിക് ഫെന്‍സിങ്ങും ട്രെഞ്ചുകള്‍ കുഴിച്ചും വിളകള്‍ക്കും കര്‍ഷകരുടെ ജീവനും സംരക്ഷണം നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷനായി. മാക്സി ജോസഫ് കൈനടി, ജോയി കെ. വര്‍ഗ്ഗീസ്, പി.കെ അഹമ്മദ്കുട്ടി, സി.ടി തോമസ്, ദേവസ്യ കാളംപറമ്പില്‍, പി.കെ ഏലിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."