HOME
DETAILS
MAL
പ്രവാസി ലീഗ് സമര വിളംബര സംഗമം
backup
February 16 2018 | 19:02 PM
തിരൂരങ്ങാടി: തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസമടക്കമുള്ള അടിയന്തര പ്രാധ്യാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗ് സംഘടിപ്പിക്കുന്ന സമരപരിപാടികളുടെ സംസ്ഥാനതല വിളംബര സംഗമം എറണാകുളത്ത് നടത്താന്‍ കേരള പ്രാവസി ലീഗ് നേതൃയോഗം തീരുമാനിച്ചു. ഫെബ്രുവരി 22 ന് വ്യാഴ്ച 2 മണിക്ക് എറണാകുളം ജില്ലാ മുസ്ലിം ലീഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ സമര രൂപരേഖ അംഗീകരിക്കും. പ്രവാസി ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റ് - സെക്രട്ടറിമാര്‍ എന്നിവരാണ് സംഗമത്തിലെ പ്രതിനിധികള്‍. പ്രസിഡന്റ് എ.സ്.വി അബ്ദുല്ല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, കാപ്പില്‍ മുഹമ്മദ് പാഷ, പി.എം.കെ കാഞ്ഞിയൂര്‍, കെ.സി അഹമ്മദ് ജലീല്‍ വലിയകത്ത്, എന്‍.എം ശരീഫ്, എം.എസ് അലവി, കെ.കെ അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."