കെ. സുധാകരന് അനിശ്ചിതകാല നിരാഹാരത്തിലേക്ക്
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് എടയന്നൂരിന്റെ കൊലയാളികളെയും ഗൂഢാലോചന നടത്തിയവരേയും പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം കെ.സുധാകരന് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നു.
19ന് രാവിലെ കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ 48 മണിക്കൂര്‍ ഉപവാസം ആരംഭിക്കുമെന്നും അതിനകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സമരം തുടരുമെന്നും കെ. സുധാകരനും ഡി.സി.സി പ്രസിഡണ്ട് സതീശന് പാച്ചേനിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിരപരാധിയായ ഒരു ചെറുപ്പക്കാരനെ മൃഗീയമായി കൊലപ്പെടുത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല. പ്രാഥമികമായ അന്വേഷണം പോലും നടത്താന്‍ പൊലിസ് തയാറാകുന്നില്ല. കണ്ണൂരില്‍ പൊലിസിന്റെ കാര്യങ്ങള്‍ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലിരിക്കുന്ന ഉപദേശകന് എം.വി ജയരാജനാണ് നിയന്ത്രിക്കുന്നത്. ഏതെങ്കിലും സ്വതന്ത്ര ഏജന്‍സി കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തണം. നാലു പേരില്‍ മാത്രം കേസൊതുക്കാമെന്ന് പൊലിസും സി.പി.എമ്മും കരുതേണ്ടെന്ന് കെ.സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."