മഅ്ദനിയുടെ ആരോഗ്യനില: കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് പി.ഡി.പി
കോഴിക്കോട്: ബംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
അദ്ദേഹത്തിന് മുന്‍പ് ഉണ്ടായിരുന്ന പല അസുഖങ്ങളും മൂര്‍ഛിക്കുകയും ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
വിചാരണ നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നത് മൂലം വിദഗ്ധ ചികിത്സ തേടുന്നത് തടസപ്പെട്ടിരിക്കുകയാണ്. നേരത്തെ മഅ്ദനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ബംഗളൂരു ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധിയും കഴിഞ്ഞു.
വിചാരണ കഴിഞ്ഞ സാക്ഷികളെ വീണ്ടും വിളിച്ചു വരുത്തി കോടതി നടപടികള്‍ ദീര്‍ഘിപ്പിക്കുന്നതിനുള്ള ശ്രമവും നടക്കുന്നു. മഅ്ദനിയോട് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രൂരമായാണ് പെരുമാറുന്നത്.
കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് വിചാരണ വേഗത്തിലാക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനുമുള്ള നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടാകണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."