ടോക്കണ്‍, ഫാര്‍മസി ക്യൂവില്‍ വലഞ്ഞ് ജനം
കല്‍പ്പറ്റ: കെട്ടിടവും അനുബന്ധ സൗകര്യങ്ങളുണ്ടായിട്ടും ആവശ്യമായ ജീവനക്കാരില്ലാത്തത് കല്‍പ്പറ്റ-കൈനാട്ടി ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു. ദിനവും ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ഒ.പി ചീട്ട് നല്‍കാന്‍ രണ്ടു ജീവനക്കാര്‍ മാത്രമാണുള്ളത്.
ചില ദിവസങ്ങളില്‍ ഇത് ഒരാള്‍ മാത്രമാകും. ഇത് ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ദിനവും വന്‍ ക്യൂ ആണ് ഉണ്ടാക്കുന്നത്. കൂടാതെ ഫാര്‍മസിയില്‍ ജീവനക്കാരില്ലാത്തതും രോഗികളെ ഏറെ വലക്കുന്നുണ്ട്. രണ്ടു ജീവനക്കാര്‍ മാത്രമാണ് നിലവില്‍ ഫാര്‍മസിയിലുള്ളത്. ഒ.പി ടോക്കണ്‍ ലഭിക്കുന്ന രോഗികള്‍ മിനുട്ടുകകള്‍ക്കകം ഡോക്ടര്‍മാരുടെ സേവനം ലഭിക്കുമെങ്കിലും മരുന്ന് ലഭിക്കണമെങ്കില്‍ മണിക്കൂറുകളോളം വരി നില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. ആറിലധികം ഡോക്ടര്‍മാരുടെ സേവനമാണ് ആശുപത്രി നല്‍കുന്നത്. ആവശ്യമായ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ജീവനക്കാരെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനംസുഗമമാക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. കല്‍പ്പറ്റ നഗരസഭ, മേപ്പാടി, പനമരം, കണിയാമ്പറ്റ, മുട്ടില്‍, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്.
ആശുപത്രിയില്‍ ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."