അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം തുടരും: സി.കെ ജാനു
കല്‍പ്പറ്റ: ആദിവാസികള്‍ക്ക് നല്കാന് ഭൂമിയില്ലെന്ന് പറയുന്ന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്കുന്ന പാര്‍ട്ടികള്‍ മത്സരിച്ച് ഭൂമി കയ്യേറി സമരം നടത്തുകയാണെന്നും അവകാശങ്ങള്‍ക്ക് വേണ്ടി യോജിച്ച പോരാട്ടങ്ങള്‍ ഇനി സംസ്ഥാനത്ത് ഉണ്ടാകുമെന്നും സി.കെ ജാനു പറഞ്ഞു. മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ആദിവാസികളെ വേട്ടയാടുകയാണെന്ന് ഝാര്ഖഢ് ആദിവാസി നേതാവായ ഹെലീന ഹോറോം പറഞ്ഞു. ആദിവാസി ഗോത്രമഹാസഭ മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജോഗി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഛത്തീസ്ഖഢില്‍ നിന്നുള്ള വനവാസി നേതാവ് മംമ്ത കുസൂര്‍, ബാബു കാര്യമ്പാടി, മാമന് മാഷ് സംസാരിച്ചു. പൊതുസമ്മേളനം സി.കെ ജാനു ഉദ്ഘാടനം ചെയ്തു. ഇ.ഡി കൃഷ്ണ, കുമാരദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."