HOME
DETAILS

കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

  
backup
February 20 2017 | 07:02 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%87%e0%b4%97

 

കണ്ണൂര്‍: വരള്‍ച്ച നേരിടാന്‍ ജില്ലയില്‍ ഇതിനകം കൈക്കൊണ്ട നടപടികളെക്കുറിച്ച് മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പ് മേധാവികളുടെ യോഗം അവലോകനം ചെയ്തു. കുടിവെള്ള വിതരണത്തിനു 355 ജല കിയോസ്‌ക്കുകള്‍ ജില്ലയില്‍ നിലവിലുണ്ട്. ഇവ സ്ഥാപിക്കുന്നതിന് അനുയോജ്യമായ 838 പോയിന്റുകളുടെ പട്ടിക സര്‍ക്കാരിനു കൈമാറി. നാനൂറിലേറെ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനു നിര്‍മിതിക്കു ഭരണാനുമതി നല്‍കിക്കഴിഞ്ഞതായും യോഗം വിലയിരുത്തി. ജലവിതരണത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ കിണറുകളില്‍ നിന്നുള്ള ജലത്തിന്റെ ഗുണനിലവാരം ഉറപ്പ്വരുത്തുന്നതിനു പരിശോധന പൂര്‍ത്തിയായി. ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും.
താലൂക്ക് അടിസ്ഥാനത്തില്‍ വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കു ചുമതല നല്‍കിയതായി കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് വാട്ടര്‍ കിയോസ്‌ക്കുകള്‍, ടാങ്കര്‍ ലോറികള്‍ വഴിയുള്ള ജലവിതരണം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുതകുന്ന പ്രത്യേക മൊബൈല്‍ ആപ്പ് ഒരാഴ്ചയ്ക്കകം തയാറാകുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. ദീര്‍ഘകാല കുടിവെള്ള പദ്ധതികളില്‍ ഭാഗികമായി കമ്മിഷന്‍ ചെയ്യാനാവുന്നവ ഉടന്‍ നടത്തണം. തകരാറിലായി കിടക്കുന്ന ഹാന്‍ഡ് പമ്പുകള്‍ നന്നാക്കണം.
ജലസംരക്ഷണത്തിന്റെ ഭാഗമായി പുഴകളില്‍ സ്ഥിരം തടയണകള്‍ നിര്‍മിക്കുന്നത് അവയുടെ സ്വാഭാവികമായ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായമുയര്‍ന്ന സാഹചര്യത്തില്‍ താല്‍കാലിക തടയണകള്‍ സ്ഥാപിക്കുകയാണു ലക്ഷ്യം. മഴവെള്ള സംഭരണം, കിണര്‍ റീച്ചാര്‍ജിങ് തുടങ്ങിയ രീതികള്‍ക്കു മുന്‍ഗണന നല്‍കണം.
ഒരുമാസത്തിനകം പുതിയ കുഴല്‍ക്കിണറുകള്‍ കുഴിക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായും മന്ത്രി ശൈലജ പറഞ്ഞു. സണ്ണി ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സബ് കലക്ടര്‍ രോഹിത് മീണ, എ.ഡി.എം ഇ മുഹമ്മദ് യൂസഫ്, വിവിധ വകുപ്പ് തലവന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago