HOME
DETAILS

തദ്ദേശസ്ഥാപനങ്ങള്‍വഴി വീട്ടുപകരണങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് വിലക്ക്

  
backup
February 16 2018 | 19:02 PM

subsidy-through-local-self-goverment-ban

കൊണ്ടോട്ടി: തദ്ദേശസ്ഥാപനങ്ങളില്‍ അഴിമതിക്ക് കളമൊരുക്കി തയാറാക്കുന്ന പദ്ധതി നിര്‍വഹണത്തിനും വിതരണത്തിനും സര്‍ക്കാര്‍ കടിഞ്ഞാണിടുന്നു.
തദ്ദേശസ്ഥാപനങ്ങള്‍ വഴി അടുത്ത നാലുവര്‍ഷത്തേക്കുള്ള പദ്ധതി നിര്‍വഹണത്തിലേക്കുള്ള സബ്‌സിഡികള്‍ നല്‍കുന്നതിലാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചത്. ഇതനുസരിച്ച് നിലവില്‍ അഴിമതിക്ക് കളമൊരുക്കിയിരുന്ന വീട്ടുപകരണങ്ങളടക്കമുള്ളവക്ക് സബ്‌സിഡി നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി.
2018-19 മുതല്‍ 2021-22 വരെയുള്ള വാര്‍ഷിക പദ്ധതികള്‍ തയാറാക്കുന്നതിനുള്ള മാര്‍ഗരേഖയിലാണ് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്. പ്രഷര്‍കുക്കര്‍, പാചകപാത്രങ്ങള്‍, എല്‍.പി.ജി കണക്ഷന്‍, ഫര്‍ണിച്ചര്‍, ടെലിവിഷന്‍, റേഡിയോ, മൈക്ക്‌സെറ്റ്, വിളക്ക്, റാന്തല്‍, സൗരറാന്തല്‍, ബാഗ്, ചെരുപ്പ്, ഷൂ, കുട, നോട്ടുബുക്ക്, വസ്ത്രങ്ങള്‍, യൂണിഫോമുകള്‍, പുസ്തകങ്ങള്‍, പണമായി നല്‍കുന്ന സഹായം, പരസ്യം, ചികിത്സ, വിവാഹം, മരണാനന്തര ചടങ്ങുകള്‍, കുട്ടികളുടെ ജനനം എന്നിവയ്ക്ക് ധനസഹായം, തയ്യല്‍ മെഷീന്‍, കോടാലി, പിക്കാസ്, മണ്‍കോരി, മണ്‍വെട്ടി, കത്തി, പൂന്തോട്ട നിര്‍മാണ ഉപകരണങ്ങള്‍, കൃഷിഭൂമി തുടങ്ങിയവക്കൊന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഇനിമുതല്‍ സബ്‌സിഡി നല്‍കാന്‍ പാടില്ല.


എന്നാല്‍, എസ്.സി-എസ്.ടി വിദ്യാര്‍ഥികള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും ആനുപാതികമായി സബ്‌സിഡി നല്‍കാം. തദ്ദേശ സ്ഥാപനങ്ങള്‍ വീട്ടുസാധനങ്ങള്‍ നല്‍കി അഴിമതിക്ക് കളമൊരുക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇവയുടെ സബ്‌സിഡി സര്‍ക്കാര്‍ റദ്ദാക്കിയത്.
പരിസ്ഥിതി സൗഹൃദ, പ്രാദേശിക തൊഴിലധിഷ്ഠിത, സാമ്പത്തിക വികസന പ്രവര്‍ത്തികള്‍ക്കാണ് തദ്ദേശസ്ഥാപനങ്ങള്‍ സബ്‌സിഡി അനുവദിക്കുക. ധനസഹായവും സബ്‌സിഡിയും വേറിട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഗുണഭോക്തൃവിഹിതമോ പ്രവര്‍ത്തനമോ ഉറപ്പാക്കുന്ന സംയോജിത പരിപാടിയുടെ ഭാഗമായിട്ടായിരിക്കണം സബ്‌സിഡി പ്രൊജക്ടുകള്‍ തയാറാക്കേണ്ടത്.


ഗ്രൂപ്പ് സംരംഭങ്ങളില്‍ കുടുംബശ്രീക്കും, പ്രവാസി ഗ്രൂപ്പുകള്‍ക്കും മുന്‍ഗണന നല്‍കണം. പ്രൊജക്ടിന് അനുയോജ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നും, ഒരിനത്തിന് മറ്റേതെങ്കിലും സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നുണ്ടെങ്കില്‍ വീണ്ടും സബ്‌സിഡി നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കമ്പോസ്റ്റ് അടക്കമുള്ള പദ്ധതികള്‍ ഗുണഭോക്താക്കള്‍ നടപ്പിലാക്കിയതിനുശേഷം ഉദ്യോഗസ്ഥര്‍ വന്ന് പരിശോധന നടത്തിയായിരിക്കും സബ്‌സിഡി അനുവദിക്കുക.
പൊതുവിഭാഗത്തില്‍ രണ്ട് ലക്ഷവും, പട്ടികജാതിയില്‍ മൂന്നുലക്ഷം വരെയും വരുമാനമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എന്നാല്‍ കാര്‍ഷിക മേഖലയില്‍ കൃഷിഭൂമി അനുസരിച്ചാണ് ആനുകൂല്യം നല്‍കുക. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യവികസനം എന്നിവക്ക് വരുമാന പരിതി അഞ്ചുലക്ഷം രൂപയാണ്. ലൈഫ് പദ്ധതിയില്‍ ആനുകൂല്യം മൂന്ന് ലക്ഷം വരെയാകാം.


പട്ടിക വര്‍ഗവിഭാഗത്തിന് വരുമാന പരിധിയില്ല. 25,000 രൂപയില്‍ കുറവ് ആനുകൂല്യം വാങ്ങുന്നവയില്‍ എഗ്രിമന്റിന് മുദ്രപത്രത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.


 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  34 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  an hour ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago