അഭിഭാഷകവൃത്തി തരംതാണ അവസ്ഥയിലെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: അഭിഭാഷകവൃത്തി കുലീനമാണെങ്കിലും ഇന്നതിന്റെ അവസ്ഥ ഏറ്റവും തരംതാണ നിലയിലാണെന്നും നിലവാരം വലിയ തോതില്‍ നശിച്ചെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സ്വന്തം കീശ വീര്‍പ്പിക്കുക മാത്രമാണ് അഭിഭാഷകരുടെ ലക്ഷ്യമെന്നും തമിഴ്നാട്-പുതുച്ചേരി ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് എന്‍. കൃപാകരന്‍ വിമര്‍ശിച്ചു.
എട്ടാം ക്ലാസ് പോലും പാസാകാത്തവര്‍ ഓപ്പണ്‍ സ്കൂള്‍ വഴി ബിരുദാനന്തര ബിരുദം നേടുകയും തുടര്‍ന്ന് നിയമം പഠിച്ച് അഭിഭാഷകരായി ജോലി ചെയ്യുകയുമാണ്. ഇത്തരക്കാരെക്കുറിച്ച് തനിക്ക് നേരിട്ടറിയാമെന്നും അദ്ദേഹം പറഞ്ഞു. എട്ടാം ക്ലാസ് തോറ്റയാള്‍ പിന്നീട് അസോസിയേഷനുണ്ടാക്കി വിരമിച്ച ജഡ്ജി, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം മത്സരിക്കുന്നതിന്റെ കട്ടൗട്ട് ഹൈക്കോടതിക്കുമുന്പില് സ്ഥാപിച്ചുവെന്നും ജസ്റ്റിസ് കൃപാകരന്‍ വിമര്‍ശിച്ചു. അഭിഭാഷകര്‍ തങ്ങളുടെ ജോലിയുടെ മാന്യത കളയാന്‍ തയാറാകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."