HOME
DETAILS
MAL
കലയുടെ കലാപം വിതച്ച് തെരുവു നാടകം
backup
February 20 2017 | 07:02 AM
കലാകാരന്മാരും ആവിഷ്‌കാരസ്വാതന്ത്ര്യവും നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത്, കലാകാരന്റെ ദൗത്യം എന്തെന്നറിയാതെ പകച്ചു നില്‍ക്കുന്നവര്‍ക്കു മുന്‍പില്‍ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നു വിളിച്ചു പറഞ്ഞു തെരുവ് നാടക മത്സരം. തകഴിയുടെ 'തോട്ടിയുടെ മകനെ' അടിസ്ഥാനമാക്കി അരികു വല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ കഥ പറഞ്ഞ മാത്തില്‍ ഗുരുദേവ് കോളജിന്റെ അടിയാറും നോട്ടുനിരോധനം വരെയുള്ള സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി കാഞ്ഞങ്ങാട് നെഹ്‌റു കോളജ് അവതരിപ്പിച്ച 'കലാപ കാല'വും രണ്ടാം സ്ഥാനം നേടി. യുവകഥാകാരന്‍ വി.എച്ച് നിഷാദിന്റെ 'മൂന്ന് ' എന്ന കഥയെ അടിസ്ഥാനമാക്കി കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണകൂട ഭീകരതയെ നര്‍മത്തില്‍ ചാലിച്ചവതരിപ്പിച്ച കാസര്‍കോട് ഗവ.കോളജ് മൂന്നാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."