ഹരിയാനയിലും ബി.ജെ.പിക്ക് തിരിച്ചടി; ജനപങ്കാളിത്തം കുറഞ്ഞ് അമിത് ഷായുടെ റാലി
ഷിംല: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹരിയാനയില്‍ നടത്തിയ റാലിയില്‍ ജനപങ്കാളിത്തം പരിമിതം. ഒരു ലക്ഷം ബൈക്കുകളുമായി റാലി നടത്തിയ ശേഷം ജീന്ദില്‍ നടത്തിയ പൊതു സമ്മേളനത്തിലാണ് ജനപങ്കാളിത്തം ഉദ്ദേശിച്ച രീതിയില്‍ ഉണ്ടാകാതിരുന്നത്.
സമ്മേളന നഗരിയില്‍ ഒരുക്കിയ കസേരകളില്‍ ബഹുഭൂരിപക്ഷവും ആളുകളില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസ് ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടെതോടെയാണ് അമിത് ഷായുടെ റാലി പരാജയമെന്ന് വ്യക്തമായത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ അമിത് ഷായോ ബി.ജെ.പിയോ തയാറായിട്ടില്ല.
അഴിമതി വിരുദ്ധവും ശക്തവുമായ സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ അമിത്ഷായുടെ റാലിക്ക് ഹരിയാന പൊലിസ്, അര്‍ധസൈനിക വിഭാഗം എന്നിവയെ നിയോഗിച്ച് കര്‍ശന സുരക്ഷയും ഒരുക്കിയിരുന്നു.
എന്നാല്‍ പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായില്ലെന്നത് ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ്. ജനങ്ങള്‍ കൂടുതലുള്ള ഒരു ഭാഗം ഫോട്ടോയെടുത്ത് അമിത് ഷാ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ പലഭാഗങ്ങളില്‍ നിന്നായി ഒഴിഞ്ഞ കസേരകളുള്ള ഫോട്ടോ പുറത്തുവിട്ടുകൊണ്ട് അമിത് ഷായുടെ വാദത്തെ തള്ളി കോണ്‍ഗ്രസും രംഗത്തെത്തി. റാലി പരാജയമെന്ന് ഫോട്ടോ വ്യക്തമാക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീവ് സുര്‍ജേവാല പറഞ്ഞു.
അതിനിടയില്‍ റാലിയില്‍ അമിത് ഷായ്ക്ക് നേരെ ഇന്ത്യന്‍ നാഷനല്‍ ലോക് ദള്‍ കരിങ്കൊടി കാണിച്ചു. ഹരിയാനയുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് സത്ലജ്-യമുന ലിങ്ക് കനാല്‍ പദ്ധതി.
ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരിങ്കൊടി കാണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."