സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം സമാപിച്ചു
കണ്ണൂര്‍: കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം സമാപിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.കെ ശ്രീമതി എം.പി അധ്യക്ഷയായി. മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാനതല സ്വരാജ് ട്രോഫി കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട്, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം എന്നിവര്‍ പങ്കിട്ടു. ജില്ലയിലെ പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം എടക്കാട് സ്വന്തമാക്കി. കൊല്ലം ജില്ലയിലെ കൊട്ടരക്കര രണ്ടാം സ്ഥാനവും എറണാകുളം ജില്ലയിലെ പള്ളുരുത്തി മൂന്നാം സ്ഥാനവും നേടി. മികച്ച ജില്ലാ പഞ്ചായത്തുകളില്‍ കൊല്ലം ഒന്നാംസ്ഥാനവും മലപ്പുറം രണ്ടാംസ്ഥാനവും നേടി. തൃശൂര്‍ ജില്ലയിലെ തളിക്കുളം ഗ്രാമപഞ്ചായത്തിനാണ് മികച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാഗാന്ധി പുരസ്‌കാരം. തൃശൂര്‍ ജില്ലയിലെ തന്നെ എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടും എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. കണ്ണൂര്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മ പുരസ്‌കാരത്തിന് കോളയാട് പഞ്ചായത്ത് ഒന്നാം സ്ഥാനവും ആറളം ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുള്ള സംസ്ഥാനതല പുരസ്‌കാരം പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എന്‍ സത്യന്‍, കണ്ണൂര്‍ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു ജെ എന്നിവര്‍ പങ്കിട്ടു. കണ്ണൂര്‍ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ്‌സണ്‍ മാത്യുവിനാണ് മൂന്നാം സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."