കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറി
തളിപ്പറമ്പ്: കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണംവിട്ട് ദേശീയപാതയിലെ ഡിവൈഡറിലേക്ക് പാഞ്ഞുകയറി. ഇന്നലെ പുലര്‍ച്ചെ 5.45 നാണ് മൂകാംബികയിലേക്കുപോകുന്ന കെ.എസ്.ആര്.ടി.സിയുടെ സ്കാനിയ ബസ് തളിപ്പറമ്പ് ചിറവക്കില്‍ നിയന്ത്രണം വിട്ട്് ഡിവൈഡറിലേക്ക് ഇടിച്ചുകയറി നിന്നത്. തിരുവനന്തപുരം ഡിപ്പോയിലെ ആര്.പി 663 സ്കാനിയ ഗരുഡ മഹാരാജ ബസാണ് അപകടത്തില്‍ പെട്ടത്. ഇരുപതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല
ബസിന്റെ ആക്സില്‍ തകരാറിലായതിനാല്‍ യാത്ര തുടരാന്‍ സാധിക്കാതെ വന്നതോടെ യാത്രക്കാരെ മംഗലാപുരത്തേക്കുള്ള കെ.എസ്.ആര്.ടി.സിയുടെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നെത്തിയ സാങ്കേതിക വിദഗദ്ധര്‍ അഞ്ച് മണിക്കൂറോളം പ്രയത്നിച്ചാണ് അപകടസ്ഥലത്തുനിന്നും ബസ് മാറ്റാന്‍ കഴിഞ്ഞത്. കാര്യമായ തകരാറ് സംഭവിച്ചതിനാല്‍ എറണാകുളം ഡിപ്പോയിലേക്ക് കൊണ്ടുപോകേണ്ടി വരുമെന്നും ഇതോടെ കൊല്ലൂര്‍ മൂകാംബികയിലേക്കുള്ള സ്കാനിയ സര്‍വിസ് അനിശ്ചിതമായി മുടങ്ങാന്‍ സാധ്യതയുണ്ടെന്നും കെ.എസ്.ആര്.ടി.സി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."