നീരവ് മോദി രാജ്യം വിട്ടതായി അറിയില്ല: വിദേശ കാര്യമന്ത്രാലയം
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച വജ്രവ്യാപാരി നീരവ് മോദി, രാജ്യം വിട്ടതായി അറിയില്ലെന്ന് വിദേശ കാര്യമന്ത്രാലയം. നീരവ് അമേരിക്കയിലേക്ക് കടന്നുവെന്നും ന്യൂയോര്‍ക്കിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിയുകയാണെന്നുമുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് വിദേശ കാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഇക്കാര്യം നിഷേധിച്ചത്.
നീരവ് മോദിക്ക് രാജ്യം വിടാന്‍ കഴിയില്ലെന്നും അദ്ദേഹം ഇന്ത്യയില്‍ തന്നെയുണ്ടെന്നുമാണ് രവീഷ് കുമാര്‍ പറഞ്ഞത്. അതേസമയം നീരവ് ഇപ്പോള്‍ എവിടെയാണുള്ളതെന്ന് സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നീരവിനെയും സംഘത്തെയും കണ്ടെത്താന്‍ സി.ബി.ഐ ഇന്റര്‍ പോളിന്റെ സഹായം തേടിയിട്ടുണ്ട്. തട്ടിപ്പുനടത്തി വിദേശത്തേക്ക് കടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായം തേടിയതെന്ന് സി.ബി.ഐ അറിയിച്ചു. തട്ടിപ്പ് പുറത്തുവന്നതോടെ നീരവ് എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. ജനുവരി ആദ്യ ആഴ്ചയില്‍ തന്നെ അദ്ദേഹം വിദേശത്തേക്ക് കടന്നുവെന്നാണ് വാര്‍ത്ത പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."