HOME
DETAILS
MAL
കാവേരി വിധി: സംസ്ഥാന സര്‍ക്കാരിന്റെ പരാജയമെന്ന് ഡി.എം.കെ
backup
February 16 2018 | 19:02 PM
ചെന്നൈ: കാവേരി നദീജലത്തര്‍ക്കത്തില്‍ സുപ്രിം കോടതി വിധി തമിഴ്നാടിന് എതിരായതോടെ കര്‍ഷക സംഘടനകളുടെയും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്. കാവേരി നദീജല തര്‍ക്കത്തില്‍ എം. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടാക്കിയ അനുകൂല സാഹചര്യം അണ്ണാ ഡി.എം.കെ ഇല്ലാതാക്കിയതാണ് വിധി സംസ്ഥാനത്തിന് എതിരാകാന്‍ കാരണമെന്നും സ്റ്റാലിന് ആരോപിച്ചു. തമിഴ്നാട് യഥാര്‍ഥത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടയില്‍ വിധി സംസ്ഥാനത്തെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ടി.ടി.വി ദിനകരനും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."