HOME
DETAILS

ഇശ്‌റത്ത് കേസ്: വിധി പറയുന്നത് നീട്ടി

  
backup
February 16 2018 | 19:02 PM

%e0%b4%87%e0%b4%b6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81


ന്യൂഡല്‍ഹി: മുംബൈ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാനെയും മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഗുലാം ശൈഖിനെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധിപറയുന്നത് അഹമ്മദാബാദിലെ പ്രത്യേക കോടതി ഈ മാസം 21 ലേക്ക് നീട്ടി.
കേസില്‍ നിരപരാധിയാണെന്നും ഒഴിവാക്കി തരണമെന്നും ചൂണ്ടിക്കാട്ടി ഗുജറാത്ത് മുന്‍ ഡി.ജി.പി പി.പി പാണ്ഡ്യേയും ഇന്റലിജന്റ്‌സ് ബ്യൂറോയിലെ രണ്ടു ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹരജിയാണ് കോടതി മുന്‍പാകെയുള്ളത്. തനിക്കെതിരേ തെളിവുകളില്ലെന്നും പാണ്ഡ്യേ ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.
എന്നാല്‍, പാണ്ഡ്യേയുടെ ആവശ്യത്തെ എതിര്‍ത്ത് പ്രാണേഷ് പിള്ളയുടെ പിതാവ് ഗോപിനാഥ് പിള്ളയും സി.ബി.ഐയും നല്‍കിയ ഹരജിയും കോടതി മുന്‍പാകെയുണ്ട്. പാണ്ഡ്യേക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നു വാദിച്ച സി.ബി.ഐ, പാണ്ഡ്യേയുടെ ഗണ്‍മാന്റെയും പൊലിസ് ഇന്‍സ്‌പെക്ടര്‍ ബി.എച്ച് പാട്ടീലുള്‍പ്പെടെയുള്ളവരുടെ മൊഴികള്‍, ഇശ്‌റത്തും പ്രാണേഷും നിയമവിരുദ്ധ കസ്റ്റഡിയിലായിരിക്കെ ഇരുവരുമായും പാണ്ഡ്യേ കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകള്‍ എന്നിവയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.2004 ജൂണ്‍ 15നാണ് ഇശ്‌റത്ത് ജഹാന്‍, ആലപ്പുഴ സ്വദേശി പ്രാണേഷ് പിള്ള, പാക് പൗരന്‍മാരെന്നു കരുതുന്ന ഷീഷാന്‍ ജൗഹര്‍, അംജദ് അലി റാണ എന്നിവരെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്‌ക്കര്‍ ഭീകരര്‍ എന്നാരോപിച്ച് ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്.
സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു പാണ്ഡ്യേ. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, നിയമവിരുദ്ധമായി തടവില്‍പാര്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പാണ്ഡ്യെക്കെതിരേയുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago