കാര്‍ഷിക വിളകള്‍ക്കു ഭീഷണിയായി മലയോരത്ത് വെള്ളീച്ച ശല്യം
രാജപുരം: കാര്‍ഷിക വിളകള്‍ക്കു ഭീഷണിയായി മലയോരത്തു വെള്ളീച്ച ശല്യം വ്യാപകമാകുന്നു. തെങ്ങിന്‍തോപ്പുകളില്‍ പടര്‍ന്നുപിടിച്ചിരുന്ന ഇവയുടെ ശല്യം നെല്‍കൃഷിയിലേക്കും മറ്റു വിളകളിലേക്കും വ്യാപിക്കുകയാണ്. മുന്നൂറ് ഏക്കറിലേറെ വരുന്ന നിലാങ്കരപനങ്കാവ് പാടശേഖരങ്ങളിലാണു നെല്‍ചെടികള്‍ക്കും വെള്ളീച്ച ശല്യം കണ്ടെത്തിയിരിക്കുന്നത്.
പാണത്തൂര്‍, ബളാല്‍, മടിക്കൈ, പനത്തടി പഞ്ചായത്തുകളിലെ തെങ്ങുകളെല്ലാം വെള്ളീച്ചകള്‍ കൈയടക്കികഴിഞ്ഞു. ഇവിടുത്തെ പാടശേഖരം, തെങ്ങ്, കവുങ്ങ്, മാവ്, അലങ്കാര ചെടികള്‍ എന്നിവയിലെല്ലാം ഈച്ചകള്‍ ഇടംപിടിച്ചുകഴിഞ്ഞു. എന്നാല്‍ വെള്ളീച്ചകളെ തുരത്താന്‍ പ്രതിവിധി കണ്ടെത്താന്‍ കാര്‍ഷിക വിദഗ്ധര്‍ക്കായിട്ടില്ല.
സാധാരണ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇത്തരം ഈച്ചകള്‍ക്കു പ്രത്യുല്‍ദാപന ശേഷി കൂടുതലാണെന്നും കേരളത്തില്‍ ചൂടു കൂടുന്നതോടെ ഇവയുടെ വ്യാപനമുണ്ടാകാനാണു സാധ്യതയെന്നും പടന്നക്കാട് കാര്‍ഷിക കോളജിലെ ഡോ.കെ.എം.ശ്രീകുമാര്‍ പറഞ്ഞു. ഈച്ചകളുടെ ആക്രമണം തടയുന്നതിനു മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ പല കര്‍ഷകരും തെങ്ങിന്‍ചുവട്ടില്‍ തൊണ്ടുകത്തിച്ചു പുകയിടാനും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."