HOME
DETAILS

ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നു

  
backup
February 20 2017 | 07:02 AM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

വയനാടന്‍ കാടുകളും കാട്ടുതീ ഭീതിയില്‍
ചെമ്പ്രയിലും ബാണാസുര മലയിയും കാട്ടുതീ
കല്‍പ്പറ്റ: കഴിഞ്ഞ വെള്ളിയാഴ്ച ബന്ദിപ്പൂര്‍ വനമേഖലയില്‍ പടര്‍ന്ന്പിടിച്ച കാട്ടുതീ ശമനമില്ലാതെ തുടരുന്നു.
മൂന്നു ദിവസങ്ങളിലായുണ്ടായ അഗ്‌നിയില്‍ കരിഞ്ഞമര്‍ന്നത് നിരവധി ഹെക്ടര്‍ വനമാണ്. കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ വനംവകുപ്പിന് കഴിയാതെ വന്നതോടെ അതിര്‍ത്തി ഗ്രാമങ്ങളായ കൊളവള്ളി, വണ്ടിക്കടവ്, ചാമപ്പാറ, ചീയമ്പം പ്രദേശങ്ങളും ഭീതിയിലാണ്. അഗ്‌നിബാധ പൂര്‍ണ്ണമായും അണക്കാനുള്ള തീവ്രശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാട്ടുതീ പടരുകയാണ്്. ഇതോടെ വയനാട് വന്യജീവി സങ്കേതവും അതീവജാഗ്രതയിലാണ്.
ജില്ലയിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സുസജ്ജമായി വനാതിര്‍ത്തികളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ബത്തേരിയില്‍ നിന്നും മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ അതിര്‍ത്തിയിലെത്തി. അവധിയിലുള്ള വനംവകുപ്പ് ജീവനക്കാരെ ജോലിയെടുക്കാനായി തിരികെ വിളിച്ചതായും അധികൃതര്‍ അറിയിച്ചു. കാട്ടുതീയെ തുടര്‍ന്ന് ചെമ്പ്ര പീക്ക് ഇക്കോടൂറിസം പോയിന്റ് അനിശ്ചിതകാലത്തേക്ക് അടച്ചതായി ഡി.എഫ്.ഒ അറിയിച്ചു.

[caption id="attachment_246434" align="aligncenter" width="620"]ചെമ്പ്രയില്‍ കഴിഞ്ഞദിവസം പടര്‍ന്ന കാട്ടുതീ ചെമ്പ്രയില്‍ കഴിഞ്ഞദിവസം പടര്‍ന്ന കാട്ടുതീ[/caption]


വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ബന്ദിപ്പൂര്‍ വനമേഖലക്കു പുറമെ ചെമ്പ്ര പീക്കിലും, ബാണാസുര മലയിലും അഗ്‌നിബാധയുണ്ട്. ബന്ദിപ്പുരയില്‍ തീ അണക്കുന്നതിനിടെ വനംവകുപ്പ് വാച്ചര്‍ മരിക്കുകയും റെയ്ഞ്ചര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ തീ അണക്കാനെത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും ഭീതിയിലാണ്. കര്‍ണ്ണാടക കേരള അതിര്‍ത്തി ഗ്രാമങ്ങളായ ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലയില്‍ നിന്നുള്ള മുഴുവന്‍ ജീവനക്കാരും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും കനത്ത ചൂടും കാറ്റും തീ കൂടുതല്‍ മേഖലയിലേക്ക് പടര്‍ന്ന് പിടിക്കാന്‍ കാരണമാകുകയാണ്. അതിര്‍ത്തി പ്രദേശം മുഴുവന്‍ പുകപടലം കൊണ്ട് മൂടിയ സ്ഥിതിയിലാണ്. കനത്ത വെയില്‍ തീ ആളിപ്പടരാന്‍ കാരണമാകുന്നുണ്ട്. വണ്ടിക്കടവ് മുതല്‍ കൊളവള്ളി വരെയുള്ള കേരളാതിര്‍ത്തിയുലുള്ളവര്‍ക്ക് രാത്രി പോലും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago