HOME
DETAILS

സന്ധിവേദനയോടു വിട പറയാം

  
backup
February 16 2018 | 20:02 PM

joint-pain-wthat-is-the-remedy

നമ്മുടെ കുടുംബത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുട്ടുവേദന. കൂടുതലും പ്രായമായവരിലും സ്ത്രീകളിലും കണ്ടുവരുന്ന ഒരു സര്‍വസാധാരണമായ അസുഖം. മുട്ടു മടക്കാനോ സ്റ്റെപ്പ് കയറുവാനോ സ്വന്തമായി നടക്കുവാന്‍പോലുമോ സാധിക്കാതെ ദിനചര്യങ്ങള്‍ക്കു പരസഹായം തേടുന്ന സാഹചര്യം വാര്‍ധക്യം ബാധിച്ച പലരിലും ഇപ്പോള്‍ കണ്ടുവരുന്നു.


മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണം കാല്‍ മുട്ടിന്റെ തേയ്മാനമാണ്. പ്രായം കൊണ്ടുവരുന്ന തേയ്മാനം തന്നെയാണ് ഇതിനു പ്രധാന കാരണം. ഇതിന്റെ പ്രധാന ലക്ഷണം കാല്‍മുട്ടിലുണ്ടാകുന്ന വേദനയും വിങ്ങലുമാണ്. കൂടാതെ സന്ധികളിലെ നീര്, വേദന , സന്ധികള്‍ക്കുള്ളില്‍ കാണുന്ന ചൂട്, വഴക്കമില്ലായ്മ, പുറമെ കാണുന്ന നിറമാറ്റവും, വിരലുകള്‍ മടക്കാന്‍ കഴിയാത്തതും കൈ മുട്ടുകളില്‍ കാണുന്ന മുഴയും ഈ രോഗലക്ഷണങ്ങളുടെ തുടക്കത്തെ സൂചിപ്പിക്കുന്നു. ഇതു കൂടാതെ സന്ധികള്‍ക്ക് സംഭവിക്കുന്ന ഒടിവുകളും ചതവുകളും, അണുബാധ, ചില ജനന വൈകല്യങ്ങള്‍, വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ഇതിനു കാരണമാകാം. ഇതിനൊക്കെ പുറമെ അമിതമായ ശരീരഭാരം, വ്യായാമമില്ലായ്മ എന്നിവ വളരെ വേഗം നമ്മെ സന്ധി തേയ്മാനത്തിലേക്കു എത്തിക്കും. ആധുനിക ജീവിതത്തില്‍ നാം നേരിടുന്ന പിരിമുറുക്കങ്ങളും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും സന്ധികളുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നുന്നവയാണ്.


നിരന്തരമായ ചലനം മൂലം സന്ധികളില്‍ തേയ്മാനം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗമാണ് റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (സന്ധിവാതം). ഇത് ചലനശേഷിയെയാണ് പ്രധാനമായി ബാധിക്കുന്നത്. പ്രധാനമായും കാല്‍മുട്ടുകളെ ബാധിക്കുന്ന ഈ രോഗം ക്രമേണ മറ്റു സന്ധികളെയും ബാധിച്ചു തുടങ്ങും. ശരിയായ ചികിത്സ യഥാസമയം നല്‍കിയില്ലെങ്കില്‍ സന്ധികള്‍ക്കിടയിലുള്ള തരുണാസ്ഥികളെ ബാധിക്കുകയും അവയുടെ കട്ടി കുറഞ്ഞു വരികയും ക്രമേണ ഇവ പൂര്‍ണമായി നശിച്ചു അസ്ഥികള്‍ ദ്രവിച്ചുതുടങ്ങുകയും ചെയ്യും. ഈ അവസ്ഥയില്‍ എത്തിയാല്‍ പിന്നെ മരുന്നുകള്‍ ഫലവത്താകില്ല.


തുടക്കത്തില്‍ ക്യത്യമായ ചികിത്സ ചെയ്താല്‍ വളരെ എളുപ്പം മാറ്റാവുന്ന രോഗമാണ് സന്ധിവാതം. മുട്ടിന് വേദനയോ വീക്കമോ തോന്നിയാല്‍ സന്ധി ചലിപ്പിക്കാതെ കുറച്ചു ദിവസത്തോളം വിശ്രമമെടുക്കുക. സന്ധികള്‍ക്ക് ആയാസമില്ലാത്ത വിധത്തില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്തുകൊണ്ടുമാത്രം ജോലി ചെയ്യുക. മധ്യവയസിലെത്തുമ്പോഴേക്കും ശരീര ഭാരം കൃത്യമായി ചിട്ടപ്പെടുത്തണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള വ്യായാമങ്ങള്‍ ശീലിക്കണം. വേദനയ്ക്കുള്ള ഓയിന്റ്‌മെന്റു തേച്ച് മൃദുവായി ഉഴിയുമ്പോള്‍ സന്ധികളിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുകയും വേദനയ്ക്ക് കാര്യമായ ശമനമുണ്ടാവുകയും ചെയ്യും. വേദനയുള്ള ഭാഗത്ത് തുടക്കത്തില്‍ ചൂടുവയ്ക്കുന്നതും, കാലിലെ പേശികള്‍ ബലപ്പെടുത്താനുള്ള ഫിസിയോ തെറാപ്പികൂടി ചെയ്യുന്നതും നല്ലതായിരിക്കും.


മേല്‍പറഞ്ഞ ചികിത്സകൊണ്ടു വേദനയ്ക്കു മാറ്റം ഉണ്ടായില്ലെങ്കില്‍ മാത്രമേ ശസ്ത്രക്രിയയിലേയ്ക്കു കടക്കേണ്ടതുള്ളൂ. പ്രധാനമായും താക്കോല്‍ദ്വാര ശസ്ത്രക്രിയയും അലൈന്‍മെന്റ് ശരിയാക്കുന്ന ശസ്ത്രക്രിയയും  ആണ് ചെയ്യുന്നത്. ഈ ശസ്ത്രക്രിയയിലൂടെ മുട്ടിന്റെ ഉള്ളില്‍ തേയ്മാനം സംഭവിച്ച ഭാഗം ക്ലിയര്‍ ചെയ്യും. മുട്ടിന്റെ ഉള്ളിലെ മൂന്നു ഭാഗങ്ങള്‍ക്കും  കേടുപാടുകള്‍ സംഭവിച്ചാല്‍ മാത്രമേ ഡോക്ടറുടെ നിര്‍േദശ പ്രകാരം അവസാനഘട്ടമായി മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യേണ്ടതായുള്ളൂ. ശസ്ത്രക്രിയ ചെയ്തു കഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍േദശപ്രകാരം കുറച്ചു നാളത്തേയ്ക്കു വിശ്രമം എടുക്കേണ്ടതായും വരും.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago