ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ സഊദി-റഷ്യ കരാര്‍
റിയാദ്: ഊര്‍ജ ആവശ്യത്തിനായി രണ്ട് ആണവനിലയങ്ങള്‍ നിര്‍മിക്കാന്‍ സഊദി-റഷ്യ കരാര്‍. സഊദി ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് റഷ്യന്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നോവാകുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കരാറില്‍ ഒപ്പുവച്ചത്. ഇതിന്റെ ഭാഗമായി റഷ്യയില്‍നിന്നുള്ള രണ്ട് കമ്പനികള്‍ ആണവനിലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ സമര്‍പ്പിക്കും. ഇതിനകം തന്നെ റഷ്യയില്‍നിന്നു രണ്ട് കമ്പനികള്‍ ഇതിനു സന്നദ്ധമായി മുന്നോട്ടുവന്നതായി സഊദി ഊര്‍ജമന്ത്രി വ്യക്തമാക്കി.
സഊദിയില്‍ ഊര്‍ജ ആവശ്യത്തിനായി ആണവനിലയങ്ങള്‍ സ്ഥാപിക്കുമെന്നു നേരത്ത സഊദി വ്യക്തമാക്കിയിരുന്നു. ഇതിനായി കൊറിയ, ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക, ചൈന തുടങ്ങി വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. റഷ്യയുമായി ഒപ്പുവച്ച കരാര്‍ അടിസ്ഥാനത്തില്‍ റഷ്യയിലെ 'റോസാറ്റം' എന്ന കമ്പനിയാണ് ആണവനിലയം സ്ഥാപിക്കാനുള്ള സന്നദ്ധത അറിയിച്ചു മുന്നോട്ടുവന്നിരിക്കുന്നത്. കൂടാതെ, സഊദി ദേശീയ എണ്ണകമ്പനിയായ അരാംകോയുടെ ഓഹരികള്‍ വിപണിയിലിറക്കുമ്പോള്‍ അതില്‍ നിക്ഷേപമിറക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.
ഊര്‍ജ ആവശ്യത്തിന് പെട്രോളിതര സ്രോതസുകള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആണവോര്‍ജത്തിലേക്ക് സഊദി കാലെടുത്തുവയ്ക്കുന്നത്. 'വിഷന്‍ 2030'ന്റെ ഭാഗമായി ആണവനിലയങ്ങള്‍ വഴി വൈദ്യുതി ഉല്‍പാദനം നടത്തി വിപണനം നടത്താനും സഊദിക്കു പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."