മന്ത്രിമാരുടെ ലൈംഗികബന്ധം; ടേണ്‍ബുളിനെ വിമര്‍ശിച്ച് ഉപപ്രധാനമന്ത്രി
മെല്‍ബണ്‍: മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ലൈംഗികബന്ധത്തെ എതിര്‍ത്ത ആസ്ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളിന് സ്വന്തം മന്ത്രിസഭയില്‍നിന്ന് കടുത്ത എതിര്‍പ്പ്. പ്രധാനമന്ത്രിയുടെ നിലപാടിനെതിരേ ഉപപ്രധാനമന്ത്രി ബാര്നാബി ജോയ്സ് വിമര്‍ശനവുമായി രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ പരാമര്‍ശം ബാലിശവും അനാവശ്യവുമായി പോയെന്ന് ബാര്നാണി ജോയ്സി കുറ്റപ്പെടുത്തി. ടേണ്‍ബുളിന്റെ പരാമര്‍ശം കൂടുതല്‍ ഹാനികരമാകുക മാത്രമാണു ചെയ്യുകയെന്നും മന്ത്രിസഭയിലെ സഖ്യകക്ഷി നേതാവു കൂടിയായ ജോയ്സി കൂട്ടിച്ചേര്‍ത്തു.
ജോയ്സിക്ക് മുന്‍ സ്റ്റാഫുമായുള്ള ബന്ധം പുറത്തായതിനെ തുടര്‍ന്ന് ടേണ്‍ബുള്‍ അദ്ദേഹത്തെ ശാസിച്ചിരുന്നു.
ഇതിനു പിറകെ മന്ത്രിമാരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ലൈംഗികബന്ധം നിരോധിച്ച് ടേണ്‍ബുള്‍ ഉത്തരവിറക്കുകയും ചെയ്തു. ഇത് സര്ക്കാരിനകത്തുനിന്നും കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."