എത്യോപ്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ആഡിസ് അബാബ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ എത്യോപ്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഹൈലിമരിയം ഡേസാലന്‍ രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. ഇതോടെ രാജ്യം കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങി.
Also Read: രാഷ്ട്രീയ പ്രതിസന്ധി: എത്യോപ്യന്‍ പ്രധാനമന്ത്രി രാജിവച്ചു
സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളെ എതിര്‍ക്കാനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ നഗരവികസന പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. രാഷ്ട്രീയ നിയന്ത്രണത്തിനും മനുഷ്യാവകാശ ലംഘനത്തിനും എതിരെ 2015 ലും 2016 ലും പ്രക്ഷോഭമുണ്ടാവുകയും ചെയ്തു.
കഴിഞ്ഞ മൂന്നു വര്‍ഷമായി നിരവധി പേരാണ് പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭകാരികള്‍ ആക്രമണം ശക്തമാക്കുകയും ജയിലുകള്‍ ആക്രമിച്ച് ആയിരക്കണക്കിനുപേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷവും രാജ്യത്ത് 10 മാസം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ എത്രസമയത്തേക്കാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം എന്നകാര്യത്തില്‍ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."