ജനജീവിതം ദുരിതത്തിലാക്കി ബസ് സമരം രണ്ടാം ദിനം; കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ ആശ്വാസമാവുന്നില്ല
തിരുവനന്തപുരം: ടിക്കറ്റ് നിരക്കില്‍ വര്‍ധന ആവശ്യപ്പെട്ട് ആരംഭിച്ച അനിശ്ചിതകാല ബസ് സമരം രണ്ടാം ദിനത്തില്‍. ജനജീവിതം ദുരിതത്തിലാക്കിയാണ് സമരം മുന്നോട്ടുപോവുന്നത്. ബസ് സമരം കൂടുതലും ബാധിച്ചിരിക്കുന്നത് സാധാരണക്കാരെയാണ്. പ്രത്യേകിച്ച് ഉള്‍നാടുകളിലുള്ള ജനങ്ങളുടെ ജീവിതത്തെയാണ് കൂടുതലും സമരം ദുരിതത്തിലാക്കിയിരിക്കുന്നത്.
സ്വകാര്യ ബസ് സമരത്തോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ജനജീവിതത്തിന് അത് ആശ്വാസമാവാത്ത കാഴ്ചയാണുള്ളത്. തിരക്കേറിയ സമയങ്ങൡ യാത്രാക്ലേശം രൂക്ഷമാവുന്ന കാഴ്ചയാണ് എവിടെയും.
അതേസമയം സമരക്കാരോട് അങ്ങോട്ടുപോയി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കി. സമരത്തിന് എന്ത് പ്രസക്തിയാണുള്ളതെന്നും നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് എന്തെങ്കിലുമുണ്ടെങ്കില്‍ ആദ്യം സര്‍ക്കാരിനെ അറിയിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സമരത്തില്‍ കഷ്ടപ്പെടുന്നത് സാധാരണക്കാരും വിദ്യാര്‍ഥികളുമാണെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."