HOME
DETAILS

കളി കാര്യമാക്കിയ വാണിമേലിലെ സഹോദരങ്ങള്‍

  
backup
February 17 2018 | 06:02 AM

%e0%b4%95%e0%b4%b3%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b2


വാണിമേല്‍: കടത്തനാടന്‍ വോളിബോളിനു മികച്ച സംഭാവന നല്‍കിയ ഗ്രാമമാണ് ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ വാണിമേല്‍. പ്രദേശത്തിന്റെ വോളി ചരിത്രത്തെക്കുറിച്ച് അന്വേഷിച്ച് ചെന്നെത്തുമ്പോള്‍ ആദ്യം കണ്ടുമുട്ടേണ്ടത് പുതുപ്പനാണ്ടി സഹോദരങ്ങളെയാണ്. പുതുപ്പനാണ്ടി ആലിക്കുട്ടിയും സഹോദരന്‍ അബ്ദുല്ലയുമാണ് വോളിയാരവത്തിന്റെ രാപകലുകള്‍ വാണിമേലിനു സമ്മാനിച്ചത്.


കല്ലാച്ചി ഗവ. സ്‌കൂളില്‍ ഒന്‍പതാം തരത്തില്‍ പഠിക്കുമ്പോഴാണ് ആലിക്കുട്ടി ആദ്യമായി കളിക്കളത്തിലിറങ്ങുന്നത്. കൂടെ കളിക്കളത്തിലിറങ്ങിയ മൊളേരി കുഞ്ഞാലി പിന്നീട് പ്രഗത്ഭനായ താരമായി ഉയര്‍ന്നു. ഒപ്പമുണ്ടായിരുന്ന വാണിമേല്‍കാരനായ കടവത്ത് അബ്ദുല്ല സംസ്ഥാന സ്‌കൂള്‍ ടീമംഗമായി

.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കൈപന്തുകളിയെ നെഞ്ചേറ്റിയതിന്റെ ഊറ്റവും ഉശിരും ഇന്നും അറുപതുകാരനായ ആലിക്കുട്ടിയിലുണ്ട്. കളിയുണ്ടെങ്കില്‍ കാര്യത്തിനായി ഓടിനടക്കാനും നിറഞ്ഞുനില്‍ക്കാനും ആലിക്കുട്ടിയുമുണ്ടായിരിക്കും. ദക്ഷിണേന്ത്യയില്‍ നടന്ന മിക്ക ദേശീയ ചാംപ്യന്‍ഷിപ്പുകളുടെയും ത്രസിപ്പിക്കുന്ന ഓരോ നിമിഷവും ആലിക്കുട്ടിയുടെ മനസില്‍ ഇപ്പോഴുമുണ്ട്. ചെന്നൈയില്‍ കഴിഞ്ഞവര്‍ഷം നടന്ന ചാംപ്യന്‍ഷിപ്പിലെ എല്ലാ കളികളും ഗാലറിയിലിരുന്ന് കാണാന്‍ ഇദ്ദേഹമുണ്ടായിരുന്നു. മുന്‍പ് ബംഗളൂരുവില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പിലും ഗാലറിയില്‍ ആലിക്കുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. വോളിബോള്‍ മുഖ്യ അജന്‍ഡയായി പ്രവര്‍ത്തിക്കുന്ന ബ്രദേഴ്‌സ് വാണിമേലെന്ന സന്നദ്ധ സംഘടനയ്ക്ക് ജന്മം നല്‍കുന്നതിലും ഭൂമിവാതുക്കലില്‍ കളിസ്ഥലം പണിയുന്നതിലും ആലിക്കുട്ടിയുടെ പങ്ക് നിസ്തുലമാണ്.


കളിച്ചും കളിപ്പിച്ചുമാണ് വോളിബോളില്‍ ആലിക്കുട്ടിയുടെ സ്ഥാനമെങ്കില്‍ സഹോദരന്‍ അബ്ദുല്ല നല്ല കായികപ്രേമിയാണ്. വടകര താലൂക്കില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പുകളിലും ലോക്കല്‍ ടൂര്‍ണമെന്റുകളിലും ഒരു കാലത്ത് യഥാര്‍ഥ താരമായിരുന്നത് അബ്ദുല്ലയായിരുന്നു. കാണിയായി അബ്ദുല്ല എത്തുന്നതോടെ ഗാലറി ഇളകിമറിയുകയായി. ശാരീരിക അവശതകള്‍ പഴയ ആവേശപ്രകടനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും തന്നിലെ വോളിബോള്‍ ആസ്വാദകനെ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. അഞ്ചുവര്‍ഷം മുന്‍പ് ജീവിതത്തില്‍ നിന്ന് വിരമിച്ച എന്‍.ഐ.എസ് കോച്ച് ശൗഖത്ത് മാസ്റ്റര്‍ അബ്ദുല്ലയുടെ മകളുടെ ഭര്‍ത്താവാണ്.


ആലിക്കുട്ടിയും അബ്ദുല്ലയും കളിക്കമ്പക്കാരായി ശ്രദ്ധനേടിയപ്പോള്‍ മികച്ച താരമായി പേരെടുത്തയാളാണ് ഇവരുടെ മൂത്തസഹോദരന്‍ പരേതനായ അഡ്വ. പി.കെ അഹ്മദ്കുട്ടി. ഏറെക്കാലം കോഴിക്കോട് ദേവഗിരി കോളജിന്റെ നായകനായി കളിക്കളത്തിലിറങ്ങിയിട്ടുണ്ട്. മകന്‍ റിയാസ് രംഗത്ത് സജീവമായുണ്ട്.


വാണിമേലിലെ കളിക്കളത്തില്‍ നിന്നുയര്‍ന്നുവന്നവരാണ് പഴയകാലത്തെ പ്രമുഖ ടീമായ കെ.ടി.സിയുടെ ഓപണിങ് താരം കൂടിയായിരുന്ന വാണിമേലിലെ പൊയില്‍ കുഞ്ഞാലി. ഇന്നും പ്രദേശത്തുനിന്നു നിരവധി പേരാണ് കളിക്കളത്തില്‍ ജഴ്‌സിയണിയുന്നത്. കോഴിക്കേട് സിറ്റി മുന്‍ അസിസ്റ്റന്റ് പൊലിസ് കമ്മിഷണറും മുന്‍ യൂനിവേഴ്‌സിറ്റി താരവുമായ വി.എം അബ്ദുല്‍ വഹാബ്, കോഴിക്കോട് ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ താരം ടി.കെ അഷ്‌റഫ്, കല്ലില്‍ മൊയ്തു, നസീര്‍ കുനിയില്‍, പി. റംഷാദ്, സംസ്ഥാന യൂത്ത് താരം അന്‍സാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വിവിധ കോളജുകള്‍ക്കുവേണ്ടി പുതിയ തലമുറയിലെ നിരവധി പേര്‍ ജഴ്‌സിയണിയുന്നു. ഇവര്‍ക്കു പിന്നില്‍ വേദിയൊരുക്കിയും കൈയടിച്ച് പ്രോത്സാഹിപ്പിച്ചും ആലിക്കുട്ടിയെ കാണാം.

വോളിബോളിനെ ജീവിതത്തിന്റെ ഭാഗമായി കണ്ട ഇവര്‍ക്കുമുണ്ട് കളിയിലെ നിയമമാറ്റങ്ങളെ കുറിച്ചുള്ള പരാതി. ഫിനിഷിങ് പോയിന്റ് കളിയുടെ ഹരം തകര്‍ത്തു എന്നുതന്നെയാണ് ഇവരുടെ പക്ഷം. ഓരോ വോളിബോള്‍ സംഘവും നാട്ടിന്‍പുറങ്ങളുടെ നന്മയുടെയും ഒരുമയുടെയും പ്രതീകങ്ങളായിരുന്നെങ്കില്‍ ഇന്ന് രംഗം മാറി വാണിജ്യവല്‍ക്കരിക്കപ്പെടുകയാണ്. ഇതു പുത്തന്‍തലമുറക്ക് അവസരങ്ങള്‍ നഷ്ടമാക്കുമെന്നാണ് ഇവരും അഭിപ്രായപ്പെടുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago