പഞ്ചാബ് ബാങ്ക് തട്ടിപ്പ്: നരേന്ദ്ര മോദി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പഞ്ചാബ് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് മോദിക്കെതിരെ രാഹുലിന്റെ വിമര്‍ശനം.
''പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുകയാണ്. ജനങ്ങളുടെ കീശയില്‍ നിന്ന് പണമെടുത്ത് ബാങ്കിങ് മേഖലയ്ക്ക് കൊടുക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അവിടെ നിന്ന് കൊള്ളയടിച്ചു കൊണ്ടുപോവുന്നു''- രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രഥമ സ്റ്റിയറിങ് കമ്മിറ്റിക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
11,300 കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട നീരവ് മോദിയുമായി തനിക്ക് ബന്ധമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. പ്രശ്‌നം വഴിതിരിച്ചു വിടാനാണ് ആരോപണങ്ങളെന്ന് രാഹുല്‍ പറഞ്ഞു.
2016 നവംബര്‍ എട്ടിന് നോട്ട് നിരോധിക്കലോടു കൂടി മോദി എല്ലാത്തിനും തുടക്കം കുറിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. 20,000 കോടി രൂപയുടെ പൊതുപണവുമായാണ് നീരവ് മോദി മുങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.
ഇത്രയും വലിയ അഴിമതി ഉന്നതതല സംരക്ഷണമില്ലാതെ നടത്താനാവില്ല. സര്‍ക്കാരിലുള്ളവര്‍ക്ക് തീര്‍ച്ചയായും ഇതേപ്പറ്റി അറിയാം. മോദി പ്രതികരിക്കാനോ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ തയ്യാറാവുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."