HOME
DETAILS
MAL
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബ്ലാസ്റ്റേഴ്‌സ്: നോര്‍ത്ത് ഈസ്റ്റിനെതിരായ കളിയില്‍ ഒരു ഗോള്‍ ജയം
backup
February 17 2018 | 16:02 PM
ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ തറപറ്റിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം. ഇതോടെ കേരളം പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.
28-ാം മിനിറ്റില്‍ വെസ് ബ്രോണ്‍ ആണ് കേരളത്തിനു വേണ്ടി ഗോളടിച്ചത്. വെസ് ബ്രോണിന്റെ ആദ്യ ഗോളാണിത്.
ഇതോടെ 16 മത്സരങ്ങളില്‍ നിന്ന് ആറാം ജയത്തോടെ 24 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വിജയിക്കുകയും മറ്റ് ടീമുകളുടെ മത്സര ഫലങ്ങളും ആശ്രയിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്രവേശം.
He got the direction and the power! Super first goal for @WesBrown24!
— Indian Super League (@IndSuperLeague) February 17, 2018
#LetsFootball #NEUKER https://t.co/mShE3ibZKF pic.twitter.com/sWPhhhSALG
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."