സഊദിയിലെ ജോലി വിട്ട് 22 വര്‍ഷം പിന്നിട്ടു, തൊഴിലുടമ മരിച്ചു; ആനുകൂല്യങ്ങളുമായി അനന്തരാവകാശി
റിയാദ്: 22 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വീട്ടു ജോലിക്കാരനായിരുന്ന ശ്രീലങ്കന്‍ സ്വദേശിക്ക് ആനുകൂല്യങ്ങള്‍ നല്‍കി മാതൃകയായി സഊദി തൊഴിലുടമ. അതും സ്‌പോണ്‍സര്‍ മരിച്ച ശേഷം അന്തരാവകാശികള്‍. ആറു വര്‍ഷം മുന്‍പ് മരിച്ച ശുക്ര്‍ സാലിം അല്‍ ശമ്മരിയെന്ന സഊദി സ്‌പോണ്‍സറുടെ കീഴിലുണ്ടായിരുന്ന ശ്രീലങ്കന്‍ സ്വദേശിക്കാണ് ജോലിയില്‍ നിന്നു വിരമിച്ച് 22 വര്‍ഷത്തിനു ശേഷം ജോലിയില്‍ നിന്നു വിരമിച്ച ശേഷമുള്ള സേവന ആനുകൂല്യങ്ങളായ 11,000 റിയാല്‍ (4,55,283 ശ്രീലങ്കന്‍ രൂപ) നല്‍കിയത്. സ്‌പോണ്‍സറുടെ അനന്തരാവകാശിയാണ് ആനുകൂല്യം നല്‍കിയത്.
1987 മുതല്‍ 1996 വരെയുള്ള 9 വര്‍ഷമാണ് ശ്രീലങ്കന്‍ സ്വദേശിയായ മുഹമ്മദ് സിസാന്‍ ഹമീദ് ലബ്ബയ് വീട്ടു ഡ്രൈവറായി ശുക്ര്‍ സാലിം അല്‍ ശമ്മരിയെന്ന സഊദിയുടെ കീഴില്‍ ജോലി ചെയ്തത്. തുടര്‍ന്ന് 1996 ല്‍ സേവനം അവസാനിപ്പിച്ച് ഇദ്ദേഹം ശ്രീലങ്കയിലേക്ക് തിരിക്കുകയായിരുന്നു.
ആറു വര്‍ഷം മുന്‍പ് സ്‌പോണ്‍സര്‍ മരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വസ്വിയ്യത് പ്രകാരമാണ് അനന്തരവന്‍ അബ്ദുല്ല ഈ തുക നല്‍കാനായി റിയാദിലെ ശ്രീലങ്കന്‍ എംബസിയെ സമീപിച്ചത്. ഡ്രൈവര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന് നേരിട്ടോ അല്ലെങ്കില്‍ കുടുംബംങ്ങള്‍ക്കോ തുക നല്‍കണമെന്ന് എംബസിയോട് ആവശ്യപ്പെട്ടതായി അബ്ദുല്ല പറഞ്ഞു. ഉടന്‍ തന്നെ എംബസി പണം ശ്രീലങ്കന്‍ ബ്യുറോ ഓഫ് ഫോറിന്‍ എംപ്ലോയ്‌മെന്റ്‌നു കൈമാറിയതായി എംബസി കോണ്‍സുലാര്‍ ഇന്ദിക തിലകരാന്തനെ പറഞ്ഞു.
എന്നാല്‍, ഡ്രൈവറെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ മന്ത്രാലയം. നീണ്ട 22 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പഴയ അഡ്ഡ്രസില്‍ ഉള്ളവരെ കണ്ടെത്താനുള്ള പ്രയാസം മന്ത്രാലയത്തെ കുഴക്കുന്നുണ്ട്. എങ്കിലും എങ്ങനെയെങ്കിലും ഇദ്ദേഹത്തെയോ കുടുംബത്തെയോ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ശ്രീലങ്കന്‍ വിദേശ തൊഴില്‍ കാര്യ മന്ത്രാലയ വക്താവ് നളിന്‍ രാജപക്‌സെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."