വെടിക്കെട്ടിന് അനുമതി വാങ്ങിയിരുന്നില്ല: ജില്ലാ കലക്ടര്‍
പത്തനംതിട്ട: ഇരവിപേരൂര്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആര്‍.ഡി.എസ്) ആസ്ഥാനത്ത് വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു.
അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. ഏതു തരത്തിലുള്ള വെടിക്കെട്ടാണെങ്കിലും കലക്ടറുടെ അനുമതി വാങ്ങേണ്ടതായിരുന്നു. അതുണ്ടായില്ല.
ജന്മദിന ഉത്സവം നടക്കുന്നുണ്ടെന്ന് കലക്ടറെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതു കൂടാതെ ഫയര്‍ഫോഴ്‌സിന്റെ സേവനം സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം അതും നല്‍കിയിരുന്നു. എന്നാല്‍, ഇങ്ങനെയൊരു ആവശ്യമുണ്ടെന്ന് നേരില്‍ കണ്ടപ്പോള്‍ അറിയിക്കുകയോ, അപേക്ഷ നല്‍കുകയോ ചെയ്തിരുന്നില്ല. അപകടം സംബന്ധിച്ച് പൊലിസ് അന്വേഷണം പൂരോഗമിക്കുകയെണെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."