ഫാസിസത്തിനെതിരേ മുസ്‌ലിംകളും ദലിതരും കൈകോര്‍ക്കണം: ഡോ. പ്രകാശ് അംബേദ്ക്കര്‍
മലപ്പുറം: ഫാസിസത്തിനെതിരേ പോരാടാന്‍ മുസ്‌ലിംകള്‍ക്കൊപ്പം ദലിതരും കൈകോര്‍ക്കണമെന്ന് അഡ്വ. പ്രകാശ് അംബേദ്ക്കര്‍. പ്ലാറ്റ്‌ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്‌സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (പിറ്റ്‌സ) സംഘടിപ്പിച്ച 'ദലിത് മുസ്‌ലിം സാഹോദര്യം, അതിജീവനം, സംസ്‌കാരം , രാഷ്ട്രീയം' ദ്വിദിന ദേശീയ സെമിനാര്‍ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാരിപ്പ ബഹുജന്‍ മഹാസംഘ് ദേശീയ പ്രസിഡന്‍ും ഡോ. ബി.ആര്‍ അംബേദ്ക്കറിന്റെ പേരക്കുട്ടിയുമായ അദ്ദേഹം.
പഴയ ജാതീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്. ഹിന്ദു മതത്തിന്റെ മറവില്‍ ഹിന്ദുത്വത്തില്‍ ജനങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ പുതിയ കാലത്ത് നടക്കുന്നു. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയവര്‍ ഭരണഘടനയെ തങ്ങള്‍ കരുതുന്ന രീതിയിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.
ഫാസിസത്തിനെതിരേ ദലിത് ധൈഷണിക ശേഷിയും മുസ്‌ലിം സാമ്പത്തിക ഭദ്രതയും ചേര്‍ത്തുള്ള മുന്നേറ്റം വേണമെന്ന് ചടങ്ങില്‍ അധ്യക്ഷനായ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സെമിനാര്‍ ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."