HOME
DETAILS
MAL
ഗവര്‍ണര്‍ മൗനംവെടിയണം: മുരളീധരന്
backup
February 17 2018 | 19:02 PM
കൊല്ലം: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അറിയാതെ കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടക്കില്ലെന്നും സംഭവത്തില്‍ ഗവര്‍ണര്‍ മൗനംവെടിയണമെന്നും കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്. ഡി.സി.സി ഓഫിസില്‍ മുന്‍ എം.എല്‍.എ കൊട്ടറ ഗോപാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുഹൈബ് വധത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ എ.കെ.ജി സെന്ററിലേക്കും സെക്രട്ടറിയേറ്റിലേക്കും പൊലിസ് എത്തും.
ഗവര്‍ണര്‍ മൗനം തുടരുന്നത് ശരിയല്ല. ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടാല്‍ പ്രതികരിക്കുന്ന ഗവര്ണര്ഇപ്പോള് ശബ്ദിക്കുന്നില്ലെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."