വിഘടനവാദികളുടെ പ്രതിഷേധം; ജനജീവിതത്തെ ബാധിച്ചു
ശ്രീനഗര്‍: ഷോപ്പിയാന്‍ സംഭവത്തില്‍ സൈനികനെതിരേ കേസ് ചുമത്തിയത് സ്റ്റേ ചെയ്യണമെന്ന സുപ്രിംകോടതി വിധിക്കെതിരേ വിഘടനവാദികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധം ജനജീവിതത്തെ ബാധിച്ചു.
സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളില്‍ കടകള്‍, കച്ചവട സ്ഥാപനങ്ങള്‍ പെട്രോള്‍ പമ്പുകള്‍ എന്നിവ ഇന്നലെ തുറന്നില്ല. പൊതു മേഖലാ ബസുകള്‍ സര്‍വിസ് നടത്തിയില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്ത പ്രദേശങ്ങളില്‍ സ്വകാര്യ കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ സര്‍വിസ് നടത്തി.
പ്രതിഷേധ ആഹ്വാനത്തെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. നൗഹാത്ത, റൈനാവരി, കന്യാര്‍, സഫ്കടല്‍, എം.ആര്‍ ഗഞ്ച് പൊലിസ് സ്റ്റേഷന്‍ ഏരിയ എന്നിവിടങ്ങളില്‍ ഇന്നലെ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിഷേധത്തിനായി വ്യാഴാഴ്ചയും വിഘടന വാദികള്‍ ആഹ്വാനം ചെയ്തിരുന്നു. സുപ്രിംകോടതി വിധിക്കെതിരേ വിഘടനവാദി നേതാക്കളായ സയിദ് അലി ഷാ ഗീലാനി, മിര്‍വായിസ് ഉമര്‍, മുഹമ്മദ് യാസിന്‍ മാലിക് എന്നിവര്‍ രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."