ഇന്ത്യ- ഇറാന്‍ ഒന്‍പത് കരാറുകളില്‍ ഒപ്പുവച്ചു
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലും ഉഭയകക്ഷി ബന്ധം ഉറപ്പിക്കുന്ന ഒന്‍പതു കരാറുകളില്‍ ഒപ്പുവച്ചു. സുരക്ഷ, വ്യാപാരം ഊര്‍ജം തുടങ്ങിയ കരാറുകളിലാണ് ഒപ്പുവച്ചത്. ഇരുരാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ മോദിയും റൂഹാനിയും തമ്മില്‍ ചര്‍ച്ച ചെയ്തു. ഇരു നേതാക്കളും സുസ്ഥിരവും ഫലപ്രദവുമായി ചര്‍ച്ചയാണ് നടത്തിയതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
തീവ്രവാദം, മയക്കുമരുന്ന്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു നേതാക്കളുടെയും ചര്‍ച്ചാ വിഷയമായി,തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേയും പോരാടാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. മോദിയുമായി നടത്തിയ സംയുക്ത പ്രസ്താവനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ മുന്‍കൈയെടുക്കലിലൂടെയും നയതന്ത്ര ഇടപെടലിലൂടെയും മാത്രമേ പ്രാദേശിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഹസന്‍ റൂഹാനി പറഞ്ഞു.ചംമ്പര്‍ തുറമുഖത്തില്‍ ഹസന്‍ റൂഹാനിയുടെ ഇടപെടലിനെ മോദി അഭിനന്ദിച്ചു. ഇരു രാജ്യങ്ങള്‍ക്കിടയിലെയും വിസാ നടപടികള്‍ ലഘൂകരിക്കാന്‍ ഇരുവര്‍ക്കുമിടയില്‍ ധാരണയായി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയെ ഇറാന്‍ പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ ഇന്നലെ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് ഹസന്‍ റൂഹാനിയെ രാഷ്ട്രപതി ഭവനില്‍ സ്വീകരിച്ചത്. രാഷ്്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം പ്രധാനമന്ത്രിയും ഇവിടെ നടന്ന സ്വീകരണത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."