HOME
DETAILS
MAL
തട്ടിപ്പ് യു.പി.എ ഭരണകാലത്തെന്ന് ബി.ജെ.പി
backup
February 17 2018 | 19:02 PM
ന്യൂഡല്‍ഹി: നീരവ് മോദിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരേ ആരോപണങ്ങളുമായി ബി.ജെ.പി. 2011ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി തട്ടിപ്പ് നടന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് ആരോപിച്ചു.
കോണ്‍ഗ്രസിന്റെ കാലത്താണ് 11,500 കോടിയുടെ തട്ടിപ്പ് നടന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് നിര്‍മലാ സീതാരാമന് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള യു.പി.എ നേതാക്കന്മാര് നീരവ് മോദിയുടെ അഴിമതിയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് നിര്‍മല ആരോപിച്ചു.കോണ്‍ഗ്രസ് നേതാവ് അഭിഷേഖ് സിങ്വിയുടെ ഭാര്യ അനിതാ സിങ്വിക്ക് നീരവ് മോദിയുമായി ബന്ധമുണ്ടെന്ന് അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."