HOME
DETAILS
MAL
വിജയം പിടിച്ചെടുത്ത് ബയേണ്‍
backup
February 17 2018 | 20:02 PM
മ്യൂണിക്ക്: പിന്നില്‍ നിന്ന് തിരിച്ചടിച്ച് വിജയം സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ബുണ്ടസ് ലീഗയിലെ മുന്നേറ്റം തുടരുന്നു. 1-2ന് അവര്‍ വോള്‍വ്‌സ്ബര്‍ഗിനെ വീഴ്ത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം വാഗ്‌നര്‍, ലെവന്‍ഡോസ്‌കി എന്നിവരുടെ ഗോളിലാണ് ബാവേറിയന്‍സ് വിജയിച്ചത്. മറ്റ് മത്സരങ്ങളില്‍ മെയ്ന്‍സ് 2-0ത്തിന് ഹെര്‍ത്തയേയും ഫ്രീബര്‍ഗ് 1-0ത്തിന് വെര്‍ഡര്‍ ബ്രെമനേയും ബയര്‍ ലെവര്‍കൂസന്‍ 2-1ന് ഹാംബര്‍ഗറിനേയും വീഴ്ത്തി. കൊളോണ്‍- ഹന്നോവര്‍ പോരാട്ടം 1-1ന് സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."