ഇവിടെ ഒരു കുടുംബം തെരുവിലാണ്
ജനുവരി 21ലെ ഞായര്‍പ്രഭാതത്തില്‍ 'മുഖ്യമന്ത്രി അറിയാന്‍ ഇവിടെ ഒരു കുടുംബം തെരുവിലാണ് ' എന്ന തലവാചകത്തില്‍ നിസാം കെ. അബ്ദുല്ല തയാറാക്കിയ ഫീച്ചര്‍ വായിച്ചപ്പോള്‍ ജനാധിപത്യ സംവിധാനവും ജനാധിപത്യബോധവുമുള്ള ജനപ്രതിനിധികളും നമുക്ക് അന്യമായോ എന്ന സന്ദേഹം വര്‍ധിക്കുകയാണ്.
1967ല്‍ വിലകൊടുത്ത് രജിസ്റ്റര്‍ ചെയ്തു വാങ്ങിയ 12 ഏക്കര്‍ ഭൂമി വനഭൂമിയാണെന്നു കണ്ടെത്തി വനം വകുപ്പ് കൈവശപ്പെടുത്തിയപ്പോള്‍ തങ്ങളുടെ സര്‍വസവുമായിരുന്ന മണ്ണ് തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി ഒരു കുടുംബം കലക്ടറേറ്റിനു മുന്നില്‍ ആരംഭിച്ച സമരം 890 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ വാര്‍ത്ത ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയുള്ള കേരളത്തിനു മൊത്തം നാണക്കേടാണ്. ഇവിടെയൊരു ഭരണമുണ്ടോയെന്ന് ഫീച്ചര്‍ വായിക്കുന്നവരെല്ലാം ന്യായമായും സംശയിച്ചുപോകും. വിലകൊടുത്തു വാങ്ങിയ കൈവശം വച്ചു വരുന്നതിനിടെ വനം വകുപ്പ് കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങളായി കലക്ടറേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന കുടുംബത്തിന്റെ രോദനം കേള്‍ക്കാനും പരിഹാരം കാണാനും ഉത്തരവാദപ്പെട്ടവര്‍ വൈമനസ്യം കാണിക്കുന്നു തുടര്‍ന്നാല്‍ ജനരോഷം ആളിപ്പടരുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."