ആത്മാക്കളുടെ ഭൂമി
''മകന്‍ എത്തിയോടീ'' ജോസഫ് ഉച്ചത്തില്‍ ചോദിച്ചു.
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ച് ഇടറിയ സ്വരത്തില്‍ സാറാമ്മ തലയാട്ടി പറഞ്ഞു: ''രണ്ട് മണിക്കൂര്‍ വേണ്ടി വരും''
''എത്ര നേരാ...ഇതിങ്ങനെ കിടത്തുക...പെട്ടെന്ന് മറവുചെയ്യുന്നതാണ് നല്ലത് ''
തലമൂത്ത തോമ പറഞ്ഞു. അച്ഛനെ തിരക്കിയ ചോദ്യം ഉത്തരമില്ലാതെ ആള്‍ക്കൂട്ടത്തില്‍ ശൂന്യമായി.
ചെറിയ പന്തലില്‍ ആളുകളുടെ വരവിനു തെല്ലുശമനം ലഭിച്ചില്ല. മകന്‍ ജോയ് വന്ന് അടക്കിപ്പിടിച്ച കരച്ചില്‍ അപ്പനുമുന്‍പില്‍ അണപൊട്ടിയൊലിച്ചു.
''എന്നാ നടന്നാലോ'' അച്ഛന്‍ തിരക്കുകൂട്ടി. ജോയിയെ രണ്ടുമൂന്നു പേര്‍കൂടി പിടിച്ചുമാറ്റി. കുരിശും പിടിച്ച് ഒരു നീണ്ട നിര സെമിത്തേരി ലക്ഷ്യം വച്ചുനീങ്ങി.
സന്ധ്യയായി, വീട്ടില്‍ കൂട്ടപ്രാര്‍ഥന നടക്കുന്നു. അപ്പന്‍ ഇരിക്കാറുള്ള ചാരുകസേര ഹാളില്‍ മൂലയില്‍ ഇരിക്കുന്നു.
''അപ്പന്‍ കല്ലറയില്‍നിന്ന് എപ്പഴാ പുറത്തുവരുക'' ജോയിയുടെ മകന്‍ ചോദിച്ചു. മകനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു ജോയി.
കുഞ്ഞുനാള്‍ മുതല്‍ അപ്പന്‍ പറയാറുള്ള ആത്മാക്കള്‍ പരസ്പരം കുശലം പറയാറുള്ള സെമിത്തേരിയും കഥകളും മനസില്‍ തെളിഞ്ഞുവന്നു.
പണ്ടുപണ്ട് (അപ്പന്‍ കഥപറയുന്നതിനും ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്) ആത്മാക്കള്‍ സൈ്വരവിഹാരം നടത്തിയിരുന്ന തോപ്പില്‍ പള്ളിയുടെ കല്ലറ. രാത്രി സമയം ഏറെയായി. അല്ല ആത്മാക്കളുടെ പ്രഭാതം തുടങ്ങി. വന്നിട്ടു മൂന്നു മണിക്കൂര്‍ തികയാത്ത ഐസക്കിനു കല്ലറയില്‍ കിടന്നു മടുത്തുകാണില്ല. അപ്പോഴേക്കും സ്വാഗതസംഘം കല്ലറയില്‍ വന്നുമുട്ടി. കൂട്ടത്തില്‍ രണ്ടു വര്‍ഷം മുന്‍പ് മരിച്ച മാര്‍ക്കോസ്, പത്തുവര്‍ഷം പഴക്കമുള്ള സ്മാരകം തോപ്പില്‍ പണികഴിഞ്ഞ സഖാവ് സണ്ണി, തോപ്പില്‍ പ്രശസ്തമായിരുന്ന 'കത്രീന' ഹോട്ടലിന്റെ ഉടമ സാബു(ഇപ്പോള്‍ ഹോട്ടല്‍ നിന്ന സ്ഥലത്ത് പുതിയ സ്വര്‍ണക്കട കയറി), പിന്നെ വര്‍ക്കിച്ഛനും.
ആത്മാക്കളുടെ കൂട്ടപ്രാര്‍ഥന കേട്ട് ഐസക്കിന്റെ കണ്ണു തള്ളി. ആരാ? നീ തുറക്കപ്പാ.. തലമൂത്ത വര്‍ക്കിഛന്‍ പറഞ്ഞു. പുറത്തുവന്നതും ഏഷുവേ... ആരാ നിങ്ങള്‍, എനിക്കു പേടിയാവുന്നു. ഞാന്‍ മരിച്ചതാ...നിങ്ങളോ?
സംശയങ്ങളും പേടിയും പരിചയത്തിന്റെ വേരുകള്‍ ഭൂമിയില്‍ ആഴ്ന്നിറക്കി. ഐസക് തന്റെ കല്ലറയില്‍ ഇരുന്നു. ചുറ്റും ഒരുപാടു പേര്‍ തന്നെ വീക്ഷിച്ചു നില്‍ക്കുന്നു.
ഞാന്‍ പുതിയതാ എന്ന മട്ടില്‍ ഐസക്ക് കഥ പറഞ്ഞു തുടങ്ങി.
''സത്യം പറഞ്ഞാല്‍ ഇത്ര നേരത്തേ വരാന്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല. എല്ലാം കര്‍ത്താവിന്റെ വിധി. പുതിയ വീടിന്റെ പണി പാതിവഴിയിലാണ്. രാവിലെ കൊച്ചുങ്ങളുടെ ഫീസടക്കാന്‍ പള്ളിക്കൂടത്തില്‍ പോയി മടങ്ങുമ്പോള്‍ ഭൂപടം വരച്ച റോഡില്‍ ഏറെ പ്രയാസപ്പെട്ടാണു നിയന്ത്രിച്ചു പോന്നത്. രണ്ടാം വളവില്‍ വച്ച് കര്‍ത്താവ് മരണമാലാഖയെ മുഖാമുഖം കാണിച്ചു.''
''പിന്നെ നീ പറയണ്ട, ഞങ്ങള്‍ക്കറിയാം'', വര്‍ക്കിച്ഛന്‍ ചാടി എണീറ്റു.
''അല്ല എന്റെ മരണ ക്ലൈമാക്‌സില്‍ ട്വിസ്റ്റുണ്ട്.''
''ഒന്നു പോടാ'', വര്‍ക്കിച്ഛന്‍ മുഖം അറിയാവുന്ന മട്ടിലാക്കി.
''അല്ല, നീ പറ, കേള്‍ക്കട്ടെ'', നിഷ്‌കളങ്ക മുഖമുള്ള മാര്‍ക്കോസ് പറഞ്ഞു. വീണ്ടും കഥ തുടര്‍ന്നു: ''എനിക്ക് മാലാഖ ചോയ്‌സ് തന്നിരുന്നു. മാലാഖക്ക് എന്നെയല്ല വേണ്ടത്. എന്റെ നാട്ടിലെ തോപ്പില്‍നിന്ന് ഒരു ആത്മാവിനെയാണ്, കര്‍ത്താവിന്റെ ഓര്‍ഡര്‍.
മാലാഖ: 'എനിക്ക് കുടുംബത്തിലെ വേറെ ആരെങ്കിലും മരിച്ചാലും മതി. നോക്കണോ?'
ഞാന്‍ ഒരുപാട് ചിന്തിച്ചു. വയാലയ അമ്മാമ്മ മരിച്ചാല്‍ ഉള്ള പെന്‍ഷന്‍ കൂടി മുടങ്ങും. വേണ്ട വേണ്ട, എന്നെ അങ്ങു വിളിച്ചോളൂ... മാലാഖ നല്ലപോലെ വിളിച്ചു. അത് ഓര്‍ക്കാന്‍ വയ്യ.''
''നിന്റെ കോട്ട തീര്‍ന്നുവല്ലേ?'', സണ്ണി ചോദിച്ചു.
''നിന്റെ സ്മാരകം ഞാന്‍ ജോലിക്കു പോകുമ്പോള്‍ എന്നും കാണും. എങ്ങനെ നീ മരിച്ചത്?'', ഐസക്ക് ചോദിച്ചു.
''കൈപിഴവ് പറ്റിയതാ''
''ആര്‍ക്ക്?''
''എന്റെ പാര്‍ട്ടിയിലെ ഒരുത്തന് '', സണ്ണി തുടര്‍ന്നു. ''ഒരു പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. പാര്‍ട്ടിയിലെ തലമൂത്ത പലരും കൂടി പാര്‍ട്ടി ഓഫിസില്‍ നല്ല ചര്‍ച്ച നടക്കുന്നു. ഒരുത്തനെ കൊല്ലണം.'' ''എന്തിന്?'', ഐസക്ക്.
''നീ അടങ്ങെടാ, അവന്‍ പറയും'', വര്‍ക്കിച്ഛന്‍ ഇടക്കുകേറി ഇടപെട്ടു.
അങ്ങനെ പിറ്റേന്നു നടന്ന മാര്‍ച്ചില്‍ കല്ലേറുതുടങ്ങി. ഇടയില്‍ വച്ചു തീര്‍ക്കാം എന്നു പറഞ്ഞ് സഖാവ് കുര്യന്‍ യോഗം പിരിച്ചുവിട്ടു.
മാര്‍ച്ചിനിടെ ലൂയി കഠാരയുമായി വന്നു. വരുന്നത് ഞാന്‍ കണ്ടതാ. കക്ഷിയെ ഞാനാ പിടിച്ചുനില്‍ക്കാമെന്നേറ്റത്. ഞാന്‍ പിടിച്ചതും അവന് എന്നെ തട്ടിമാറ്റി. ഞാന്‍ മുന്നിലായി. ലൂയി മുഖം നോക്കാതെ ഒറ്റ കയറ്റ്.
ആത്മാക്കളുടെ കഥകള്‍ കേട്ട് പുതിയ ആത്മാവിനു കൊതി തീര്‍ന്നില്ല. അയവിറക്കാന്‍ കാത്തുനിന്ന മാര്‍ക്കോസിന്റെ ക്ഷമ നശിച്ചു. അവനും പറഞ്ഞു തുടങ്ങി.
''എനിക്കൊരു കടയുണ്ടായിരുന്നു.''
''എന്ത് കട?'', ഐസക്.
''പഴയ തോപ്പില്‍ അങ്ങാടിയുടെ ഏക പ്രിന്റിങ് കട'', വര്‍ക്കിച്ഛന്‍ ചിരിച്ചു.
''എന്താ ചിരിക്കുന്നത്?'', ഐസക്ക്.
ഠഠഅയാളൊരു നിരപരാധിയാണ് ''
''മാര്‍ക്കോസോ?''
വര്‍ക്കിച്ഛന്‍ എന്റെ കടയില്‍ ഒരു പുതിയ പയ്യനെ വച്ചു. ശമ്പളം കുറവാണ്, പണിയും അങ്ങനെ തന്നെ.
''എന്നിട്ടോ?''
''എന്തുപറയാന്‍, അവന്‍ ഞാനില്ലാത്ത നേരം പുതിയ സര്‍ക്കാര്‍ ഓഫിസാക്കി.''
''സര്‍ക്കാര്‍ ഓഫിസോ?''
''അതെ, ഒന്നാന്തരം കള്ളപ്പണം നിര്‍മിക്കുന്ന കട.''
''എന്നിട്ടോ''
''പൊലിസ് റെയ്ഡില്‍ പിടിച്ച് എന്നെ അകത്താക്കി. പിഴകെട്ടി പുറത്തുവന്നു. കട കാലിയായിരുന്നു. കുറച്ചു മാറാലയും പൊടിയും ബാക്കിയുണ്ട്. കലി കയറിയ ഞാന്‍ പത്രോസിനെയും കൂട്ടി അവനെ പിടിച്ച് ഒറ്റ വെട്ട്. പയ്യന്‍ വടിയായി.''
''പിന്നെയോ?''
''വാദം തോറ്റ ഞാന്‍ ഏശുവിന്റെ മാര്‍ഗം പിന്തുടര്‍ന്നു. തൂക്കിലേറി''
''എന്നെ മുന്‍ജന്മത്തില്‍ പരിചയമുള്ള പോലെ സംസാരിക്കുന്ന വൃദ്ധ ആത്മാവിന്റെ പേരെന്താ, മാര്‍ക്കേസ് '', വര്‍ക്കിച്ഛന്‍.
ഇതു കേട്ട വര്‍ക്കിച്ഛന്‍, ''എന്തുവാ പിള്ളേര് എന്റെ പേര് പറേണത്?'' ''അത് അത്, അല്ല ഞാന്‍ പറയാം''
ഐസക് ചോദിച്ചു: ''നിങ്ങളാരാ? എവിടന്നാ? എന്നെ ഇതിനുമുന്‍പ് അറിയുവോ?''
ചിരിച്ചുകൊണ്ട് വര്‍ക്കിച്ഛന്‍, ''നിന്നെയും നിന്റെ അപ്പനെയും വരെ എനിക്കറിയാം.''
ചിരിയുടെ ശബ്ദം കൂടി വന്നു.
''എന്നാ പറഞ്ഞാട്ടെ''
''നിന്റെ അപ്പാപ്പയുടെ ഫ്രന്‍ഡാണ് ഞാന്‍. നിന്റെ അപ്പനെയും നിന്നെയും ഞാന്‍ ഈ കൈയിലിട്ട് പോറ്റിയിട്ടുണ്ട്.''
ഐസക്കിന്റെ മുഖം ഒന്നു കൂടി തെളിഞ്ഞു, ''അപ്പോ എന്റെ അപ്പാപ്പയോ? നിങ്ങള്‍ ഒരുമിച്ചല്ലേ മരിച്ചത്.''
'' നിന്റെ അപ്പാപ്പന്‍ അങ്ങ് ദൂരെയാണ്.''
''ദൂരെയോ? എത്ര ദൂരം കാണും?''
''കാണാവുന്നതിലും അപ്പുറമാണ്.''
''അത്രയോ? എന്നാല്‍ പോയാലോ, പെട്ടെന്ന് വരാം.''
''കര്‍ത്താവ് പൊറുക്കില്ല.''
''അതെന്താ?''
''പാപികളെ അവിടെ കയറ്റില്ല.''
''അപ്പാപ്പയോ?''
''അവന്‍ നല്ലവനാണ്.''
''പറ വര്‍ക്കിച്ഛാ, എവിടെയാണ്?''
വര്‍ക്കിഛന്‍, ''സ്വര്‍ഗത്തില്‍.''
''അപ്പോള്‍ ഇതോ?'', ഐസക്ക് ആകാംക്ഷയോടെ നോക്കുന്നു.
വര്‍ക്കിച്ഛന്‍: ''ഇത് നരകമാണ് മോനേ.''
''എന്റെ അപ്പനെ സ്വര്‍ഗം കൊണ്ട് അനുഗ്രഹിക്കേണമേ.. കര്‍ത്താവേ..'', മുട്ടുകുത്തിയിരുന്ന ജോയ് യേശുവിനു കുരിശു വരച്ച് ഇങ്ങനെ പ്രാര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."