കേരളാ കോണ്‍ഗ്രസ് (ബി) വൈകാതെ ഇടതുമുന്നണിയിലെത്തും: പിള്ള
കണ്ണൂര്‍: കേരളാ കോണ്‍ഗ്രസ് (ബി) വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ആര്. ബാലകൃഷ്ണപിള്ള. പാര്‍ട്ടിയുടെ ഏകദിന പഠന ക്യാംപ് ചേംബര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുതാണെങ്കിലും ശക്തമായ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് (ബി). മുന്നണിയില്‍ ചേരുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനം വേണം. അപ്പോള്‍ മാത്രം മുന്നണിയില്‍ ചേര്‍ന്നാല്‍ മതി. ഒന്നിച്ചുനിര്‍ത്തി ഏറ്റവും കൂടുതല്‍ വഞ്ചന കാട്ടിയ മുന്നണിയാണ് യു.ഡി.എഫ്. യാതൊരു പരിഗണനയും നല്‍കാതെ അപമാനിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (ബി)യുടെ ശക്തി മറ്റ് മുന്നണികള്‍ക്ക് കാണിച്ചുകൊടുക്കണം. എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ചങ്ങനാശ്ശേരിയില്‍ തമ്പടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയര്മാന് പോള്‍ ജോസഫ് അധ്യക്ഷനായി. സി. വേണുഗോപാലന്‍ നായര്‍, കെ.ജി പ്രേംജിത്ത്, കെ. ഭഗീരഥന്, എന്‍.എസ് വിജയന് സംസാരിച്ചു. നജീം പാലക്കണ്ടി സ്വാഗതവും കെ.കെ ഹരിദാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."