ചര്‍ച്ച നടക്കുന്നതിനിടെ ബസ് ഉടമകള്‍ തമ്മില്‍ കൈയാങ്കളി
കോഴിക്കോട്: സമരത്തിലുള്ള ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ ചര്‍ച്ച നടത്തുന്നതിനിടെ മുറിക്ക് പുറത്ത് കൈയാങ്കളി.
ബസ് ഉടമകളെ പ്രതിനിധീകരിച്ചെത്തിയവര്‍ തമ്മിലാണ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. വൈകിട്ട് നാലോടെയാണ് മന്ത്രി സംയുക്തസമര സമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തിനനുസരിച്ച് സംയുക്ത സമരസമിതിയിലെ ഏഴുപേരാണ് ചര്‍ച്ചക്കെത്തിയത്. മന്ത്രി ഇവരുമായി ചര്‍ച്ച ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷന് എന്ന സംഘടനയുടെ ഭാരവാഹിയായ ബാബുരാജ് ചര്‍ച്ച നടക്കുന്ന മുറിക്ക് മുന്നിലെത്തുകയും അകത്തുകയറാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, ഈ സമയം പുറത്തുണ്ടായിരുന്ന സംയുക്ത സമരസമിതിയിലെ മറ്റംഗങ്ങള്‍ ബാബുരാജിനെ തടഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് കൈയാങ്കളിയിലേക്കു നീങ്ങുകയുമായിരുന്നു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."