ഗുജറാത്തില്‍ കലാപം; ജിഗ്നേഷ് മേവാനിക്കുനേരെ പൊലിസ് അതിക്രമം
അഹമ്മദാബാദ്: ദലിത് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുജറാത്തിലെ പലയിടങ്ങളിലും അക്രമം. ദലിത് പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്.
ബാനുഭായ് വാനാകറിന്റെ മരണത്തെ തുടര്‍ന്ന് രണ്ടു ദിവസമായി ഗുജറാത്തില്‍ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. ഇതിനിടയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയെ അഹമ്മദാബാദില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കാറില്‍ വരികയായിരുന്ന തന്നെ പിടിച്ചിറക്കി പൊലിസ് കൈയ്യേറ്റം ചെയ്തുവെന്നും സംസ്കാര ശൂന്യമായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. ജിഗ്നേഷിനൊപ്പം 70ഓളം ആളുകളേയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലക്ടറുടെ ഓഫിസിന് മുന്‍പിലാണ് കര്‍ഷകനായ ബാനുഭായ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭൂമിയില്‍ മറ്റു ചിലര്‍ക്ക് അവകാശവാദം നല്‍കിയതാണ് ആത്മഹത്യക്ക് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."