കണ്ണില്‍ ആസിഡ് കുത്തിവച്ച് യുവാവിനെ അന്ധനാക്കി
പട്ന: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ കണ്ണില്‍ ആസിഡ് കുത്തിവെച്ച് അന്ധനാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ബീഹാറിലെ ബെഗുസരൈ ജില്ലയിലെ പിപ്ര ചൗക്കിലുള്ള ഭക്ഷണ ശാലയില്‍ നിന്ന് ഒരുസംഘം ആളുകള്‍ ഇയാളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് കണ്ണില്‍ സിറിഞ്ച് ഉപയോഗിച്ച് ആസിഡ് കുത്തിവെയ്ക്കുകയുമായിരുന്നു.ബറൗണി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സംസ്തിപുര്‍ സ്വദേശിയായ 30 കാരനുനേരെയായിരുന്നു അക്രമം. ജോലിക്കെത്തിയ യുവാവ് തൊഴിലുടമയുടെ ഭാര്യയുമായി അടുപ്പത്തിലാകുകയും ഫെബ്രുവരി ആറിന് ഇവര്‍ ഒളിച്ചോടുകയും ചെയ്തു. തൊഴിലുടമ ഇതുസംബന്ധിച്ച് പൊലിസില്‍ പരാതി നല്കി. കേസ് കോടതിയിലെത്തിയതോടെ കഴിഞ്ഞ 16ന് യുവതി മജിസ്ട്രേറ്റ് മുന്‍പാകെ മൊഴി നല്കിയ ശേഷം യുവാവിനൊപ്പം പോകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യുവാവിനെ തൊഴിലുടമയും സംഘവും പിടികൂടി കണ്ണില്‍ ആസിഡ് കുത്തിവച്ച് അന്ധനാക്കിയത്. 20 പേരടങ്ങുന്ന സംഘമാണ് ഭക്ഷണശാലയില്‍ നിന്ന് യുവാവിനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്. യുവാവിന്റെ കാഴ്ച ശക്തി ഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."