സുന്‍ജുവാന്‍ ആക്രമണം; ഇന്ത്യ വിറച്ചെന്ന് മസൂദ് അസ്ഹര്‍
ന്യൂഡല്‍ഹി: സുന്‍ജുവാന്‍ സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ വിറച്ചതായി ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. ഫെബ്രുവരി 10ന് നടന്ന അക്രമത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ മാത്രമാണ് സുന്‍ജുവാന്‍ ക്യംപ് തകര്‍ത്തത്. മൂന്ന് ദിവസങ്ങളിലായി ഇന്ത്യയുടെ ആയിരക്കണക്കിന് സൈനികര്‍, പ്രത്യേക സ്‌ക്വാഡ്, ഹെലികോപ്റ്റര്‍, ടാങ്കര്‍ എന്നിവകളോടാണ് അവര്‍ പോരാടിയതെന്ന് ജയ്‌ഷെ മുഹമ്മദിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ മസ്ഹൂദ് അസ്ഹര്‍ അവകാശപ്പെട്ടു.
അഫ്‌സല്‍ ഗുരുവിന്റെ സ്‌ക്വാഡാണ് സുന്‍ജുവാന്‍ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മസൂദ് അസ്ഹര്‍ മറ്റൊരു ലേഖനത്തില്‍ പറഞ്ഞു. അല്‍ ഖലമിലെ റങ്ക് നൂര്‍ എന്ന വാരാന്ത പംക്തിയിലാണ് മസ്ഹൂദ് അസ്ഹര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സുന്‍ജുവാന്‍ അക്രമത്തിന്റെ ഉത്തരവാദിത്വം മസൂദ് അസ്ഹര്‍ ഏറ്റെടുത്തിട്ടില്ല. മൂന്ന് പോരാളികളാണ് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തങ്ങളുടെ ധീരരക്ത സാക്ഷിയായ സഹോദരന്‍ അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്‍ഷികമാണ് ഫെബ്രുവരി ഒന്‍പത്. കശ്മിര്‍ പോരാട്ടത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ മഖ്ബൂല്‍ ഭട്ടിന്റെ ചരമ വാര്‍ഷികമാണ് ഫെബ്രുവരി 10. ഇവര്‍ രണ്ടു പേരും ഇന്ത്യന്‍ ജയിലുകളില്‍ വച്ചാണ് മരിച്ചത്. ഇതിനുള്ള പ്രതികാരമാണ് സുന്‍ജുവാന്‍ സൈനിക ക്യാംപിന് നേരെ നടന്നതെന്ന് മസുദ് അസ്ഹര്‍ പറയുന്നു.
സുന്‍ജുവാന്‍ സൈനിക ക്യംപില്‍ നടന്ന ആക്രമണത്തില്‍ ആറു സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ മൂന്ന് ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരര്‍ പാകിസ്താന്‍ സ്വദേശികളായ ജയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തകരാണെന്ന് സൈന്യം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."