HOME
DETAILS
MAL
32 ബാങ്കുകളില്‍ നിന്നായി നീരവ് മോദി തട്ടിയത് 13,066 കോടി
backup
February 19 2018 | 02:02 AM
മുംബൈ: വജ്രവ്യാപാരി നീരവ് മോദിയും ബിസിനസ് പാര്‍ട്നര്‍ മെഹുല്‍ ചോക്സിയും ചേര്‍ന്ന് 32 ബാങ്കുകളില്‍ നിന്നായി തട്ടിയെടുത്തത് 13,066 കോടി രൂപയെന്ന് ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തല്‍.
പഞ്ചാബ് നാഷനല്‍ ബാങ്കാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയായത്. നീരവിന്റെ കമ്പനികളായ സ്റ്റെല്ലാര്‍ ഡയമണ്ട്, സോളാര്‍ എക്സ്പോര്‍ട്സ്, ഡയമണ്ട് ആര് യു.എസ്, ഫയര്‍ സ്റ്റാര്‍ ഇന്റര്‍നാഷനല്‍ എന്നിവയുടെ പേരില്‍ 7,817.90 കോടി രൂപയാണ് തട്ടിയെടുത്തത്.
ഗീതാഞ്ജലിയും ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളും മാത്രം 7,500 കോടിയും വായ്പയെടുത്തിരുന്നു. ഇതില്‍ കുറച്ച് സംഖ്യ തിരിച്ചടിച്ചിരുന്നു. ശേഷിക്കുന്നതാണ് 13,066 കോടി രൂപയെന്ന് ആദായ നികുതി വകുപ്പ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."