HOME
DETAILS
MAL
പാക് ഹജ്ജ് വളന്റിയര്‍മാരില്‍ ഭിന്നലിംഗക്കാരും
backup
February 19 2018 | 02:02 AM
ഇസ്‌ലാമാബാദ്: പാകിസ്താന്റെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ ഹജ്ജ് വളന്റിയര്‍ സംഘത്തില്‍ ഭിന്നലിംഗക്കാരും ഭാഗമാകുന്നു. ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിനായി രാജ്യത്തുനിന്ന് സഊദിയിലെത്തുന്ന സംഘത്തിലാണ് ഭിന്നലിംഗക്കാരും ഉള്‍പ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് പാകിസ്താന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായുള്ള സ്‌കൗട്ട് അസോസിയേഷനില്‍ 40ലേറെ ഭിന്നിലിംഗക്കാരായ യുവാക്കള്‍ അംഗങ്ങളായിട്ടുണ്ട്. രാജ്യത്തെ ഓരോ പ്രവിശ്യകളില്‍നിന്നും ചുരുങ്ങിയത് മൂന്നു പേരെങ്കിലും ഈ വിഭാഗത്തില്‍നിന്ന് ഹജ്ജ് സേവനത്തിനായി സഊദിയിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."