ശുഹൈബ് കൊലപാതകത്തില്‍ സി.പി.എമ്മിന് യാതൊരു പങ്കുമില്ല: കോടിയേരി
തിരുവനന്തപുരം: കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. സംഭവത്തില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കോടിയേരി പറയുന്നു.
അന്വേഷണത്തില്‍ യാതൊരുവിധത്തിലുള്ള ഇടപെടലും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊലപാതകം അഞ്ചംഗസംഘമാണ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു. ഇതില്‍ ആകാശ് തില്ലങ്കരിയും റിതിന് രാജുമാണ് അറസ്റ്റിലായ രണ്ടു പേര്. ഇന്‍ അറസ്റ്റിലാവാനുള്ളത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും പൊലിസ് അറിയിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അപലപനീയമാണ്. ഈ പാതകവുമായി സിപിഐ എംന് ഒരു ബന്ധവുമില്ല.
കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പോലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്താലാണ് ഉള്ളതെന്നാണ് മനസിലാക്കുന്നത്. അതില്‍ യാതൊരു വിധ ഇടപെടലും ഉണ്ടാവുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."