HOME
DETAILS
MAL
ശുഹൈബ് വധം: കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല, കാല് വെട്ടാനായിരുന്നു പദ്ധതി
backup
February 19 2018 | 06:02 AM
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വധവുമായി പിടിയിലായ പ്രതികളുടെ മൊഴി. ശുഹൈബ് ആക്രമിക്കപ്പെടുമായിരുന്നുവെന്ന് പ്രാദേശിക നേതൃത്വത്തിന് അറിയാമായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്കി.
കൊല്ലാന്‍ പദ്ധതിയുണ്ടായിരുന്നില്ല. കാല് വെട്ടിയെടുക്കാനായിരുന്നു ലക്ഷ്യം. ഇതിനായിരുന്നു ക്വട്ടേഷന്‍ കിട്ടിയതെന്നും അറസ്റ്റിലായ പ്രതികള്‍ പറഞ്ഞു. കൊലപാതസംഘത്തില് അഞ്ചംഗമാണുള്ളതെന്നും ഇനി പിടികൂടാനുള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും പ്രതികള്‍ മൊഴി നല്‍കിയായതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."