ബംഗളൂരുവില്‍ യുവാവിനെ മര്‍ദ്ദിച്ച കേസ്: എം.എല്‍.എയുടെ മകന് കീഴടങ്ങി
ബംഗളൂരു: ബംഗളൂരുവില്‍ റസ്റ്ററന്‍ഡില്‍ വെച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ. ഹാരിസിന്റെ മകന് പൊലിസില്‍ കീഴടങ്ങി. ബംഗളൂരു ജില്ല് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സംക്രട്ടറി മുഹമ്മദ് നാലപ്പാടാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. എം.എല്‍.എയുടെ മകനോടൊപ്പം പത്തോളം സുഹൃത്തുക്കളും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാലപ്പാടിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു.
ബംഗളൂരുവിലെ ഡോളര്‍ കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനു നേരെയാണ് കൈയേറ്റമുണ്ടായത്. ബംഗളൂരു യു.ബി സിറ്റിയിലെ ഹോട്ടലിലാണ് സംഭവം.
എം.എല്‍.എയുടെ മകന് എത്തി കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. എന്നാല്‍ കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ വിദ്വതിന് കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയ വിദ്വതിനെ ആശുപത്രിയില്‍ എത്തിയും മുഹമ്മദും സുഹൃത്തുക്കളും മര്‍ദ്ദിക്കുകയായിരുന്നു.ഇത് തടയാന്‍ ശ്രമിച്ച വിദ്വതിന്റെ സഹോദരനെയും സംഘം മര്‍ദ്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."