HOME
DETAILS
MAL
ബസ് സമരം: കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍; ബസ്സുടമകള്‍ക്ക് നോട്ടീസ് നല്‍കും
backup
February 19 2018 | 08:02 AM
കോഴിക്കോട്: നിരക്കുവര്‍ധന ആവശ്യപ്പെട്ട് തുടരുന്ന അനിശ്ചിതകാല ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. പെര്‍മിറ്റ് നിബന്ധന പാലിക്കാത്ത ബസ്സുടമകള്‍ക്ക് നോട്ടീസ് നല്കാന് തീരുമാനിച്ചതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ അറിയിച്ചു.
സമരം തുടരുന്ന പക്ഷം ബസ്സുകള്‍ പിടിച്ചെടുക്കുമെന്ന് നേരത്തെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞിരുന്നു. പെര്‍മിറ്റ് നിബന്ധന പാലിക്കാത്ത ബസ്സുകള്‍ക്കെല്ലാം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, തൊടുപുഴയില്‍ ഒരു സ്വകാര്യ ബസ് ഓടി. ബസ് സമരത്തില്‍ നിന്നും പിന്മാറിയാണ് തൊടുപുഴ-അടിമാലി-രാജക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഓടിയത്. ഒറ്റ ബസ്സുള്ളവര്‍ സമരം ഉപേക്ഷിച്ച് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."