HOME
DETAILS
MAL
മുഖ്യമന്ത്രി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയം; കെ. സുധാകരന് യെച്ചൂരിക്ക് കത്തയച്ചു
backup
February 19 2018 | 10:02 AM
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധം സംബന്ധിച്ച് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് കത്തയച്ചു. ശുഹൈബിന്റെ കൊലയാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. മലയാളത്തിലാണ് കത്തെഴുതിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയമാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."