ആസിഡ് ആക്രമണം; ഇരക്കെതിരേ പീഡന ശ്രമം; ബി.ജെ.പി നേതാവിനെതിരേ കേസ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ബി.ജെ.പി നേതാവിനെതിരേ കേസ്. രാജേന്ദ്ര നാംദിയോക്കെതിരേയാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് രാജ്യ സിലായ കലാ മണ്ഡല് വൈസ് ചെയര്‍മാനാണ് രാജേന്ദ്ര നാംദിയോ.
കഴിഞ്ഞ നവംബറിലാണ് പീഡന ശ്രമമുണ്ടായത്. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ഹോട്ടലിലേക്ക് ആസിഡ് ആക്രമണ ഇരയായ തന്നെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് എ.ഡി.ജി.പി രാജേഷ് സിങ് ബാദുരി പറഞ്ഞു. 2016ല്‍ നടന്ന ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ യുവതിക്കെതിരേയാണ് ആക്രമണമുണ്ടായത്. ജോലി ആവശ്യാര്‍ഥമാണ് യുവതി നാംദിയോയെ സമീപിച്ചത്.
പരാതി നല്കാന് യുവതി മൂന്ന് മാസം താമസിച്ചതെന്ന കാര്യം അന്വേഷിക്കുകയാണെന്ന് എ.ഡി.ജി.പി പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ബി.ജെ.പി പ്രസിഡന്റ് നന്ദകുമാര്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."